Asianet News MalayalamAsianet News Malayalam

ഗര്‍ഭധാരണ സാധ്യത വർധിപ്പിക്കാന്‍ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ

ഇലക്കറികളിൽ ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഓവുലേഷന്‍ ട്യൂബിലെ ചെറിയ അപാകതകള്‍ പോലും പരിഹരിക്കാന്‍ സഹായകമാണ്. കൂടാതെ ആരോഗ്യം നിലനിര്‍ത്തുന്ന വിവിധ വിറ്റമിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

What to eat when you're trying to get pregnant?
Author
Trivandrum, First Published Jun 11, 2019, 9:46 PM IST

ഗര്‍ഭധാരണത്തിന് പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. നല്ല രീതിയുള്ള ഭക്ഷണക്രമം പിന്തുടര്‍ന്നാല്‍ 70 ശതമാനത്തോളം പേര്‍ക്കും ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഓവുലേഷനും പ്രജനനപ്രക്രിയയും സാധാരണ ഗതിയിലാകാന്‍ ശരിയായ ഭക്ഷണക്രമം സഹായിക്കും. ഇതിനായി ഏറ്റവും മികച്ചതെന്ന് കരുതപ്പെടുന്ന അഞ്ച് ഭക്ഷണങ്ങള്‍ താഴേ ചേർക്കുന്നു...

What to eat when you're trying to get pregnant?

ഒന്ന്...

 ഗോതമ്പും അരിയും പച്ചക്കറികളും ഗര്‍ഭധാരണത്തെ സഹായിക്കുന്നവയാണ്. ഇവ പതുക്കെ ദഹിക്കുകയും ഇന്‍സുലിന്‍റെ ഉത്പാദനവും ശരീരത്തിലെ ഷുഗറിന്‍റെ അളവും തമ്മില്‍ ബാലന്‍സ് ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യും. 

രണ്ട്....

​​ഇലക്കറികളിൽ ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഓവുലേഷന്‍ ട്യൂബിലെ ചെറിയ അപാകതകള്‍ പോലും പരിഹരിക്കാന്‍ സഹായകമാണ്. കൂടാതെ ആരോഗ്യം നിലനിര്‍ത്തുന്ന വിവിധ വിറ്റമിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

What to eat when you're trying to get pregnant?

മൂന്ന്...

പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ആന്‍റ് ഓക്സിഡന്‍റ്സ് സെല്ലുകളുടെ തകരാറുകള്‍ കുറയ്ക്കുന്നു. പ്രത്യേകിച്ചും പ്രത്യുത്പാദന അവയവങ്ങളില്‍. ചെറിയും ആപ്പിളുമാണ് ഇതിന് ഏറ്റവും ഉത്തമമായ പഴങ്ങള്‍.

‌നാല്...

ഒമേഗ ത്രീ ഫാറ്റി ആസിഡ്സ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ കലവറയാണ് നട്സുകള്‍. ഇവ ഗര്‍ഭധാരണത്തിന് അത്യുത്തമമാണ്. പ്രത്യുത്പാദന പ്രക്രിയയ്ക്ക് കൂടുതല്‍ ക്ഷമത നല്‍കാന്‍ ഇവയ്ക്ക് കഴിയും.

What to eat when you're trying to get pregnant?

അഞ്ച്...

സാല്‍മണ്‍ പോലുള്ള മത്സ്യങ്ങളും കക്ക, കല്ലുമ്മക്കായ തുടങ്ങിയവയും പ്രത്യുത്പാദന ശേഷി വർധിക്കാന്‍ ഉത്തമമാണ്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ്, സിങ്ക് തുടങ്ങിയവ പ്രത്യുൽപ്പാദന അവയവങ്ങളിലേക്കുള്ള രക്തമൊഴുക്ക് വർധിപ്പിക്കാന്‍ സഹായിക്കും.

Follow Us:
Download App:
  • android
  • ios