Asianet News MalayalamAsianet News Malayalam

Social Media Addiction : സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ; ഇക്കാര്യം അറിയാതെ പോകരുത്

സോഷ്യൽ മീഡിയ ഉപയോഗം ഉറക്കക്കുറവിനും വിഷാദരോ​ഗത്തിനും കാരണമാകും. ഒന്നിലധികം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന്റെ സ്വാധീനത്തെ കുറിച്ച് 2017ൽ ഒരു പഠനം നടത്തി.

What to know about social media and mental health
Author
First Published Jul 11, 2022, 11:54 AM IST

സോഷ്യൽ മീഡിയ (social media) ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാ​ഗമായി കഴിഞ്ഞു. സമൂഹ മാധ്യമങ്ങളെ മിതമായി ഉപയോഗിക്കുന്നതിന് പകരം ഇതിന് അടിമകളാകുന്നത് നിരവധി ശാരീരിക, മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നു. 19 നും 32 നും ഇടയിൽ പ്രായമുള്ള 1,787 യുഎസിലെ മുതിർന്നവരിൽ നിന്നുള്ള സർവേ ഡാറ്റ ഉപയോഗിച്ച് 2016 ലെ ഒരു പഠനത്തിൽ സോഷ്യൽ മീഡിയ ഉപയോഗവും വർദ്ധിച്ച വിഷാദവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സൂചിപ്പിക്കുന്നു. 

സോഷ്യൽ മീഡിയ ഉപയോഗം ഉറക്കക്കുറവിനും വിഷാദരോ​ഗത്തിനും കാരണമാകും. ഒന്നിലധികം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന്റെ സ്വാധീനത്തെ കുറിച്ച് 2017ൽ ഒരു പഠനം നടത്തി. 7 മുതൽ 11 വരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് 0 നും 2 നും ഇടയിൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവരേക്കാൾ വിഷാദവും ഉത്കണ്ഠയും അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠന ഫലങ്ങൾ സൂചിപ്പിക്കുന്നു.

പഠനത്തിൽ ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം എന്നിവ 3 ആഴ്‌ചയ്‌ക്ക് 10 മിനിറ്റ് മാത്രം ഉപയോഗിക്കുന്ന പങ്കാളികൾക്ക് സാധാരണയായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പങ്കാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ വിഷാദവും ഏകാന്തതയും കുറഞ്ഞതായും കണ്ടെത്തി. 

Read more മലബന്ധം മാറ്റാനുള്ള ഫലപ്രദമായ ചില വഴികൾ; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

എപ്പോഴും ഫെയ്സ്ബുക്കും ഇൻസ്റ്റ​ഗ്രാമും ട്വിറ്ററും നോക്കിയിരിപ്പാണെങ്കിൽ നിങ്ങൾ സോഷ്യൽ മീഡിയ അഡിക്റ്റാണെന്ന് പറയേണ്ടിവരും. ഇത്തരക്കാർ മറ്റ് പ്രധാന ജോലികൾ മാറ്റിവച്ച ശേഷം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്. സോഷ്യൽ മീഡിയ ലഭ്യമാകാത്ത സാഹചര്യത്തിൽ ഇവർ നിരാശരാവുകയും ദേഷ്യപ്പെടുകയും ചെയ്‌തേക്കാം. ഇവർ സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെട്ട് കഴിഞ്ഞതായി വിദ​ഗ്ധർ പറയുന്നു.

നേരിട്ട് പരിചയമില്ലാതെ സോഷ്യൽ മീഡിയയിലൂടെ പരിചയമുള്ളവരുമായുള്ള ബന്ധം നിലനിർത്തിയില്ലെങ്കിൽ “ജീവിതം” നഷ്ടപ്പെടുമെന്ന ഭയമുള്ളവർ നിശ്ചയമായും സോഷ്യൽ മീഡിയ അഡിക്റ്റാണ്. സ്ഥിരമായി ചാറ്റ് ചെയ്യുന്നവർ ഒരു ദിവസം ഓൺലൈനിൽ വന്നില്ലെങ്കിൽ ഇത്തരക്കാർ അസ്വസ്ഥരാകും. ഇവരുടെ സോഷ്യൽ മീഡിയ ഉപയോഗം പഠനത്തെ പ്രതികൂലമായി ബാധിക്കും. ആരോടെങ്കിലും ​ഗൗരവമായി സംസാരിക്കുന്ന സമയത്തുപോലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നവരാണെങ്കിൽ നിങ്ങൾ ഇതിന് അഡിക്റ്റാണെന്ന് ഉറപ്പിക്കാം. 

Read more കൗമാരക്കാരായ പെൺകുട്ടികളിൽ വിഷാദരോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

 

Follow Us:
Download App:
  • android
  • ios