ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച ഫ്രൂട്ടുകളിലൊന്നാണ് ബ്ലൂ ബെറി. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാനുള്ള കഴിവ് ബ്ലൂ ബെറിയ്ക്കുണ്ട്. ഫെെബറും ജലാംശവും ധാരാളം അടങ്ങിയ പഴമാണ് ബ്ലൂ ബെറി. ദിവസവും അഞ്ചോ ആറോ ബ്ലൂ ബെറി കഴിക്കുന്നത് പ്രമേഹരോഗം വരാതിരിക്കാൻ സഹായിക്കുന്നു.

ശരീരഭാരം കുറയ്‌ക്കാന്‍ ചിലര്‍ ഡയറ്റും വ്യായാമവുമൊക്കെ ചെയ്യാറുണ്ട്‌. പക്ഷേ ശരീരഭാരം കുറയാറില്ല. ശരീരഭാരം കുറയ്‌ക്കാന്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത്‌ ഭക്ഷണമാണ്‌. മധുരമുള്ളതും എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. കാപ്പി കുടിക്കുന്ന ശീലം മിക്കവര്‍ക്കും ഉണ്ട്‌. അത്‌ ശരീരത്തിന്‌ കൂടുതല്‍ ദോഷം ചെയ്യും. 

കാപ്പി കുടിച്ചാല്‍ ശരീരഭാരം പെട്ടെന്ന്‌ കൂടാം. മറ്റൊന്നാണ്‌ ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍. ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ശരീരഭാരം കൂടുക മാത്രമല്ല കൊളസ്‌ട്രോള്‍, ഷൂഗര്‍, ബിപി പോലുള്ള ജീവിതശൈലി രോഗങ്ങള്‍ പെട്ടെന്ന്‌ പിടിപ്പെടും. 

 ശരീരഭാരം കുറയ്‌ക്കണമെന്നുണ്ടെങ്കില്‍ ആദ്യം നിങ്ങള്‍ സ്വയം വിചാരിക്കുകയാണ്‌ വേണ്ടത്‌. ശരീരഭാരം കുറയാന്‍ ഏറ്റവും നല്ലതാണ്‌ മീനിന്റെ എണ്ണ. സാല്‍മണ്‍, സാര്‍ഡിയന്‍ പോലുള്ള മീനിന്റെ എണ്ണ ശരീരഭാരം കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്‌. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 3 പഴങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ബ്ലൂ ബെറി...

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച ഫ്രൂട്ടുകളിലൊന്നാണ് ബ്ലൂ ബെറി. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാനുള്ള കഴിവ് ബ്ലൂ ബെറിയ്ക്കുണ്ട്. ഫെെബറും ജലാംശവും ധാരാളം അടങ്ങിയ പഴമാണ് ബ്ലൂ ബെറി. ദിവസവും അഞ്ചോ ആറോ ബ്ലൂ ബെറി കഴിക്കുന്നത് പ്രമേഹരോഗം വരാതിരിക്കാൻ സഹായിക്കുന്നു. ബ്ലൂ ബെറി ഓട്സിന്റെ കൂടെയോ അല്ലാതെയോ കഴിക്കാം. 

 മാതളനാരങ്ങ...

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല ഫ്രൂട്ടാണ് മാതളം. ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം രക്തയോട്ടം വർധിപ്പിക്കാനും മാതളം കഴിക്കുന്നത് ഗുണം ചെയ്യും. ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുളള ഫലമാണ് മാതളനാരങ്ങ. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും. ദഹനസംബന്ധയായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു.

അവക്കാഡോ...

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഫ്രൂട്ടാണ് അവക്കാഡോ. ദിവസവും ഓരോ അവക്കാഡോ വീതം കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. അടിവയറ്റിലെ കൊഴുപ്പ് കളയാൻ ഏറ്റവും നല്ല ഫ്രൂട്ടാണ് അവക്കാഡോ. പ്രമേഹമുള്ളവർ ദിവസവും ഓരോ അവക്കാഡോ വീതം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.