Asianet News MalayalamAsianet News Malayalam

വിവാഹ ശേഷം സ്ത്രീ തടിവയ്ക്കുന്നത് എന്ത് കൊണ്ട്...?

വിവാ​ഹശേഷമുള്ള ലൈംഗികജീവിതം സ്ത്രീകളിൽ ശരീരഭാരം കൂട്ടുമെന്നാണ് പൊതുവേയുള്ള ധാരണ. പുരുഷബീജം സ്‌ത്രീകളുടെ ശരീരത്തിലേക്ക്‌ എത്തുന്നത്‌ വണ്ണം വയ്‌ക്കുന്നതിന്‌ കാരണമാകുമെന്ന്‌ പറയപ്പെടുന്നു.

Why do women gain weight after marriage
Author
Trivandrum, First Published Jan 16, 2020, 7:27 PM IST

വിവാഹം കഴിഞ്ഞ്‌ വളരെ പെട്ടെന്ന് തടി വയ്‌ക്കുന്ന സ്ത്രീകളെ നിങ്ങൾ കണ്ടിട്ടുണ്ടാകും. സന്തോഷം കൊണ്ടാണ് തടിവയ്ക്കുന്നതെന്നാണ് പൊതുവെ പറയാറുള്ളത്.സ്ത്രീകളിൽ വിവാഹം കഴിഞ്ഞ് വളരെ പെട്ടെന്ന് അഞ്ചു മുതൽ പത്തു കിലോ വരെ ശരീരഭാരം വർദ്ധിക്കാറുണ്ട്. വിവാഹം കഴിഞ്ഞ് പെണ്‍കുട്ടിയുടെ ജീവിതശൈലിയിലും മാനസികനിലയിലും ഭക്ഷണരീതിയിലും വരുന്ന വലിയൊരു വ്യത്യാസമാണ്‌ തടി വയ്‌ക്കുന്നതിന്‌ കാരണമാകുന്നത്.

വിവാഹത്തിനുമുമ്പ് കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആഹാരം വിവാഹശേഷം കഴിക്കുന്നതാണ് ഇതിനുകാരണമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വിവാഹശേഷം ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതല്‍ കഴിക്കാന്‍ പരസ്‌പരം പ്രേരിപ്പിക്കും. ഇതാണ് ശരീരഭാരവും വണ്ണവും കൂടാനുള്ള കാരണമായി പറയപ്പെടുന്നത്.

അടുത്തിടെ ബേസല്‍ സര്‍വ്വകലാശാലയിലെ സൈക്കോളജി ഹെല്‍ത്ത് വിഭാഗമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. വിവാഹത്തിനുമുമ്പ് കൃത്യമായി വ്യായാമം ചെയ്തിരുന്നവര്‍ വിവാഹശേഷം അത് കുറയ്‌ക്കുന്നതായും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതുകാരണം വിവാഹശേഷം ഒരാളുടെ ബോഡിമാസ്ഇന്‍ഡക്‌സ് കൂടാനും സാധ്യതയുള്ളതായി പഠനത്തില്‍ പറ‍യുന്നുണ്ട്.

ഇതും ശരീരവണ്ണവും ഭാരവും കൂടാന്‍ ഇടയാക്കുമത്രെ. സോഷ്യല്‍ സയന്‍സ് ആന്‍ഡ് മെഡിസിന്‍ എന്ന ജേര്‍ണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.വിവാ​ഹശേഷമുള്ള ലൈംഗികജീവിതം സ്ത്രീകളിൽ ശരീരഭാരം കൂട്ടുമെന്നാണ് പൊതുവേയുള്ള ധാരണ. പുരുഷബീജം സ്‌ത്രീകളുടെ ശരീരത്തിലേക്ക്‌ എത്തുന്നത്‌ വണ്ണം വയ്‌ക്കുന്നതിന്‌ കാരണമാകുമെന്ന്‌ പറയപ്പെടുന്നു.

കാരണം കൂടുതല്‍ കാലറി അടങ്ങിയിട്ടുള്ള ദ്രാവകമാണിത്. സ്‌ത്രീകളില്‍ ഈ ബീജം ശരീരഭാരം കൂട്ടുമെന്നത് തെറ്റാണ്. പുരുഷശരീരത്തില്‍ നിന്നും സ്‌ത്രീയുടെ ശരീരത്തിലെത്തുന്നത്‌ പരമാവധി 3 മുതല്‍ 5 എംഎല്‍ സെമന്‍ മാത്രമാണ്‌. മാനസിക സന്തോഷം തടിവയ്ക്കുന്നതിന് മറ്റൊരു കാരണം കൂടിയാണ്. ഇത് ശരീരം സന്തോഷം നല്‍കുന്ന ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ കാരണമാകുന്നു.

ഈ ഹോര്‍മോണുകള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ വലിച്ചെടുത്ത് കൊഴുപ്പ് ഉല്‍പാദിപ്പിയ്ക്കാന്‍ കാരണമാകുന്നു. ഇതല്ലാതെ ധാരാളം വിരുന്നുകള്‍ വിവാഹ ശേഷം പതിവാണ്. കൊഴുപ്പും മധുരവുമുള്ള ഭക്ഷണമായിരിക്കും മിക്കവാറും നവ ദമ്പതിമാരെ കാത്തിരിക്കുന്നത്. മിക്കവാറും പേര്‍ ഡയറ്റൊന്നും നോക്കാതെ തന്നെ ഇതെല്ലാം കഴിയ്ക്കുകയും ചെയ്യും. 

Follow Us:
Download App:
  • android
  • ios