Asianet News MalayalamAsianet News Malayalam

ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം അനുഭവപ്പെടാറുണ്ടോ; കാരണം ഇതാണ്

രാത്രി വർക്ക് ഔട്ട് ചെയ്യാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. കാരണം, ഇത് നമ്മെ ഉന്മേഷവാന്മാരാക്കുന്നതിന് പകരം കൂടുതൽ ക്ഷീണിതരാക്കുകയാണ് ചെയ്യുന്നത്.മാത്രമല്ല വർക്ക് ഔട്ടിന് ശേഷം ഉറങ്ങാൻ കിടന്നാൽ അത് ഉറക്കചക്രത്തെ മോശമായി ബാധിക്കുകയും ചെയ്യും.

why is it difficult to wake up in the morning
Author
Trivandrum, First Published May 18, 2019, 10:23 AM IST

രാവിലെ ഉന്മേഷത്തോടെ എഴുന്നേൽക്കണമെന്നാണ് എല്ലാവരും ആ​ഗ്രഹിക്കുന്നത്. നേരത്തെ എഴുന്നേൽക്കാൻ ക്യത്യമായി അലറാം വയ്ക്കാറുമുണ്ട്. അലറാം വച്ചിട്ടും ക്യത്യസമയത്ത് എഴുന്നേൽക്കാൻ ചിലർക്ക് ബുദ്ധിമുട്ടാണ്. ചിലർ അലറാം അടിക്കുന്നത് കേൾക്കാറില്ല. ചിലർ കേട്ടാൽ തന്നെ അലറാം ഓഫ് ചെയ്തിട്ട് വീണ്ടും കിടന്നുറങ്ങാറാണ് പതിവ്. രാവിലെ എഴുന്നേൽക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ടെന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ. പ്രധാന കാരണം മടി തന്നെയാണ്. മടി കൂടാതെ മറ്റ് മൂന്ന് കാരണങ്ങൾ കൂടിയുണ്ട്.  

രാത്രിയുള്ള വർക്ക് ഔട്ട്...

രാവിലെ വർക്ക് ഔട്ട് ചെയ്യാൻ ചിലർക്ക് സമയം കിട്ടാറില്ല. അത് കൊണ്ടാണ് ചിലർ രാത്രി വർക്ക് ഔട്ട് ചെയ്യുന്നത്. വർക്ക് ഔട്ട് ചെയ്യുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ, രാത്രി വർക്ക് ഔട്ട് ചെയ്യാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. കാരണം, ഇത് നമ്മെ ഉന്മേഷവാന്മാരാക്കുന്നതിന് പകരം കൂടുതൽ ക്ഷീണിതരാക്കുകയാണ് ചെയ്യുന്നത്.മാത്രമല്ല വർക്ക് ഔട്ടിന് ശേഷം ഉറങ്ങാൻ കിടന്നാൽ അത് ഉറക്കചക്രത്തെ മോശമായി ബാധിക്കുകയും ചെയ്യും.

തെറ്റായ ഭക്ഷണരീതി...

രാത്രി ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുന്ന ശീലം ചിലർക്കുണ്ട്. അത് ​ഉറക്കത്തെ മാത്രമല്ല ​ദഹിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാക്കാം. സസ്യാഹാരിയാണെങ്കിൽ ഉറങ്ങുന്നതിന് 3 മണിക്കൂർ മുൻപും അല്ലാത്തവർ 4–5 മണിക്കൂ‌റിന് മുൻപും ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.

നെ​ഗറ്റീവ് ചിന്ത ഒഴിവാക്കൂ...

വീട്ടിലെ ഓരോ പ്രശ്നങ്ങളും ആലോചിച്ച് കിടന്നുറങ്ങുന്ന ചിലരുണ്ട്. നെ​ഗറ്റീവായുള്ള ചിന്ത വെെകി ഉറങ്ങുന്നതിന് കാരണമാകാറുണ്ട്. പോസിറ്റീവ് ചിന്തകളുമായി ഉറങ്ങാൻ കിടക്കുക, അപ്പോൾ ഉണരാനും അതേ ഉന്മേഷം ഉണ്ടാകും. രാവിലെ സ്കൂളിൽ പോകാനായി കിടന്നാൽ എത്ര വിളിച്ചാലും ഉണരാത്ത കുട്ടികൾ അതേസമയം  പിക്നിക്കിന്  പോകാനാണെന്നു പറഞ്ഞാൽ അലാറാം കേൾക്കുന്നതിന് മുൻപേ ഉണരുന്നത് കണ്ടിട്ടില്ലേ.

കിടക്കുന്നതിന് ഒരു 15 മിനിറ്റ് മുൻപ് അടുത്ത ദിവസത്തെ കാര്യം പ്ലാൻ ചെയ്യാനും സന്തോഷകരമായ കാര്യങ്ങൾ ചിന്തിക്കാനും സമയം കണ്ടെത്തുക. ഈ സമയം ഫോണും ടിവിയും ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് നല്ല ഉറക്കം കിട്ടാനും അടുത്ത ദിവസം ഉന്മേഷവാന്മാരായി കൃത്യസമയം ഉണരാനും സഹായിക്കും.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios