Asianet News MalayalamAsianet News Malayalam

യോ​ഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോ​ഗ. പ്രായഭേദമില്ലാതെ ഏവർക്കും പരിശീലിക്കാൻ പറ്റുന്ന ഒന്നാണ് യോ​ഗ. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താൻ സാധിക്കുന്നു. 

Why is Yoga So Good for You
Author
Trivandrum, First Published Jun 21, 2020, 9:17 AM IST

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോ​ഗ. പ്രായഭേദമില്ലാതെ ഏവർക്കും പരിശീലിക്കാൻ പറ്റുന്ന ഒന്നാണ് യോ​ഗ. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താൻ സാധിക്കുന്നു. 

കൊ​വി​ഡ് കാ​ല​ത്ത് യോ​ഗ ശീ​ലി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി ആഹ്വാനം ചെയ്തിരുന്നു. പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടാ​നും സൗ​ഖ്യ​ത്തി​നും അ​ത് ഉ​പ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​റാ​മ​ത് അ​ന്താ​രാ​ഷ്ട്ര യോ​ഗാ​ദി​ന​ത്തി​ല്‍ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

കൊവി​ഡി​ന് എ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ യോ​ഗ​യ്ക്ക് വ​ലി​യ സ്ഥാ​ന​മാ​ണു​ള്ള​ത്. ശ്വ​സ​ന​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പ്രാ​ണാ​യാ​മം ശീ​ല​മാ​ക്ക​ണം. യോ​ഗ​യി​ലൂ​ടെ ശാ​ന്തി​യും സ​മാ​ധാ​ന​വും ഐ​ക്യ​വും സാ​ധ്യ​മാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. കു​ടും​ബ​ത്തോ​ടൊ​പ്പം യോ​ഗ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​മേ​യം. യോ​ഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും യോഗ പ്രധാന പങ്കാണ് വഹിക്കുന്നത്. യോഗ ചെയ്യുന്നതിന് തിരഞ്ഞെടുക്കുന്ന സമയത്തിനും പ്രധാന്യമുണ്ട്. രാ​വി​ലെ​യാ​ണ് ​യോ​ഗ​ ​പ​രി​ശീ​ലി​ക്കാ​ൻ​ ​ഉ​ചി​ത​മാ​യ​ ​സ​മ​യം.​ 

രണ്ട്...

വെ​റും​ ​വ​യ​റ്റി​ൽ​ ​യോ​ഗ​ ​ചെ​യ്യു​ന്ന​താ​ണ് ​ന​ല്ല​ത്.​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച​ ​ഉ​ട​നെ​ ​യോ​ഗ​ ​ചെ​യ്യാ​ൻ​ ​പാ​ടു​ള്ള​ത​ല്ല.​ ​യോ​ഗ​ ​ചെ​യ്യു​ന്ന​തി​നാ​യി​ ​പ്ര​ധാ​ന​ ​ഭ​ക്ഷ​ണം​ ​ക​ഴി​ഞ്ഞ് ​കു​റ​ഞ്ഞ​ത് 3​ ​മ​ണി​ക്കൂ​റെ​ങ്കി​ലും​ ​ആ​വ​ശ്യ​മാ​ണ്.​ ​ല​ഘു​ഭ​ക്ഷ​ണ​ത്തി​ന്​ ​ശേ​ഷ​മാ​ണ് ​യോ​ഗ​ ​ചെ​യ്യാ​ൻ​ ​ഒ​രു​ങ്ങു​ന്ന​തെ​ങ്കി​ൽ​ ​ക​ഴി​ച്ച​തി​നു​ ​ശേ​ഷം​ ​ഒ​ന്ന​ര​ ​മ​ണി​ക്കൂ​റെ​ങ്കി​ലും​ ​ഇ​ട​വേ​ള​ ​അ​നി​വാ​ര്യ​മാ​ണ്.​ ​

മൂന്ന്..

യോ​ഗ​ ​എ​ന്നാ​ൽ​ ​പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​യു​ള്ള​ ​ജീ​വി​ത​ച​ര്യ​യാ​യ​തി​നാ​ൽ​ ​ഇ​ത് ​ചെ​യ്യു​ന്നി​ട​ത്ത് ​ധാ​രാ​ളം​ ​വാ​യു​വും​ ​വെ​ളി​ച്ച​വും​ ​ക​ട​ന്നു​വ​രേ​ണ്ട​ത് ​അ​ത്യാ​വ​ശ്യ​മാ​ണ്.​ ​വാ​യു​സ​ഞ്ചാ​രം​ ​ധാ​രാ​ള​മാ​യി​ ​ഉ​ണ്ടാ​കാ​ൻ​ ​യോ​ഗ​ ​ചെ​യ്യു​ന്ന​ ​മു​റി​യു​ടെ​ ​ജ​ന​ലു​ക​ളും​ ​വാ​തി​ലു​ക​ളും​ ​തു​റ​ന്നി​ടാം. 

നാല്..

യോഗ ചെയ്യുമ്പോൾ കിതപ്പ് തോന്നിയാൽ വിശ്രമത്തിന് ശേഷമേ അടുത്ത യോഗയിലേക്ക് കടക്കാവൂ. യോ​ഗ​ ​ചെ​യ്യു​മ്പോ​ൾ​ ​അ​യ​ഞ്ഞ​ ​വ​സ്ത്ര​ങ്ങ​ൾ​ ​ധ​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്കു​ക.​ ​ത​റ​യി​ലെ​പ്പോ​ഴും​ ​യോ​ഗ​ ​മാ​റ്റ് ​വി​രി​ച്ച​ ​ശേ​ഷം​ ​മാ​ത്രം​ ​യോ​ഗ​ ​അ​ഭ്യ​സി​ക്കു​ക.

ജനിതക മാറ്റം വരുത്തിയ കോടിക്കണക്കിന് കൊതുകുകളെ തുറന്നുവിടും; വമ്പന്‍ പരീക്ഷണത്തിന് അനുമതി...
 

Follow Us:
Download App:
  • android
  • ios