ടൈപ്പ് 2 പ്രമേഹം ഉള്ള സ്ത്രീകള്‍ ആഴ്ച്ചയില്‍ അഞ്ച് തവണയെങ്കിലും ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കോറോണറി ഹാര്‍ട്ട് ഡിസീസ് വരാനുള്ള സാധ്യത 64 ശതമാനത്തോളം കുറച്ചതായി അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. 

ഒമേഗ -3 ഫാറ്റി ആസിഡുകൾ നല്ല ആരോഗ്യത്തിന് ആവശ്യമായ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളിൽ മൂന്ന് പ്രധാന തര‌ത്തിലുണ്ട്. ALA, EPA, DHA. ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യത്തിന് പ്രധാനമാണ്. 

ഒമേഗ -3 ഫാറ്റി ആസിഡുകൾ വീക്കം കുറയ്ക്കുകയും ട്രൈഗ്ലിസറൈഡിൻ്റെ അളവ് കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതായി വിദ​ഗ്ധർ പറയുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനായാലും അതുപോലെ തലച്ചോറിന്റെ ആരോഗ്യത്തിനായാലും ഒമേഗ-3 ഫാറ്റി ആസിഡ് അനിവാര്യമാണ്. 

ടൈപ്പ് 2 പ്രമേഹം ഉള്ള സ്ത്രീകൾ ആഴ്ച്ചയിൽ അഞ്ച് തവണയെങ്കിലും ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കോറോണറി ഹാർട്ട് ഡിസീസ് വരാനുള്ള സാധ്യത 64 ശതമാനത്തോളം കുറച്ചതായി അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. 

ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ...

ഒന്ന്...

ഒമേഗ-3 ഫാറ്റി ആസിഡുകളുടെ, പ്രത്യേകിച്ച് ആൽഫ-ലിനോലെനിക് ആസിഡിൻ്റെ (ALA) സസ്യാധിഷ്ഠിത ഉറവിടങ്ങളിൽ ഒന്നാണ് ചിയ വിത്തുകൾ. തലച്ചോറിൻ്റെ ആരോഗ്യത്തിന് ALA അത്യന്താപേക്ഷിതമാണ്. ഇത് വീക്കം കുറയ്ക്കാനും കൊളസ്ട്രോൾ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.

രണ്ട്...

എഎൽഎയുടെ മികച്ച ഉറവിടമാണ് ഫ്ളാക്സ് സീഡുകൾ. ഭക്ഷണത്തിൽ ഫ്ളാക്സ് സീഡുകൾ ഉൾപ്പെടുത്തുന്നത് ദഹന ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ആരോഗ്യമുള്ള ചർമ്മത്തെയും മുടിയെയും പിന്തുണയ്ക്കാനും സഹായിക്കും.

മൂന്ന്...

വാൾനട്ടിൽ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. വാൾനട്ട് പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ചില വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

നാല്...

ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മറ്റൊരു പയർവർഗമാണ് സോയാബീൻ. ഭക്ഷണത്തിൽ ടോഫു, സോയ പാൽ പോലുള്ള സോയ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും അസ്ഥികളുടെ ആരോഗ്യത്തിനും സഹായിക്കും.

ഹൃദ്രോഗം ; ഈ പ്രാരംഭ ലക്ഷണങ്ങള്‍ അവഗണിക്കരുത്


Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Wild Elephant Attack | Election 2024 #Asianetnews