ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ്. പോഷ​ക​ഗുണമുള്ള ഭക്ഷണങ്ങള്‍ കഴിച്ച് രോ​ഗപ്രതിരോധ ശേഷി നിലനിര്‍ത്താവുന്നതാണ്. അത്തരത്തില്‍ പ്രതിരോധശേഷി വർധിപ്പിക്കാൻ താൻ ശീലമാക്കിയിട്ടുള്ള പാനീയത്തെക്കുറിച്ച് പറയുകയാണ് ബോളിവുഡ് താരം നീന ​ഗുപ്തയുടെ മകളും ഡിസൈനറുമായ മസാബ ഗുപ്ത.

ഫിറ്റ്നസ് ടിപ്സുമൊക്കെയായി ഇടയ്ക്കിടെ മസാബ എത്താറുണ്ട്. ഒരു ദിവസം താൻ എന്തൊക്കെ കഴിക്കുമെന്നും മസാബ പങ്കുവച്ചിരുന്നു. അക്കൂട്ടത്തില്‍ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള പാനീയത്തെക്കുറിച്ചും താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു.  

ഇഞ്ചിയും ജീരകവുമൊക്കെ ഉപയോ​ഗിച്ച് തയ്യാറാക്കുന്ന തനിനാടൻ പാനീയത്തിന്റെ റെസിപ്പിയാണ് മസാബ പങ്കുവയ്ക്കുന്നത്. കറുവാപ്പട്ട, ഉണക്കിയ കുരുമുളക്, ഉലുവ, ഇഞ്ചി, ജീരകം തുടങ്ങിയവയാണ് ഇതു തയ്യാറാക്കാൻ വേണ്ടത്. 

ഒരു കറുവാപ്പട്ടയും അര ടീസ്പൂൺ ഉലുവയും ഒരു നുള്ള് ഇഞ്ചിയും ഒരു കുരുമുളകും അര ടീസ്പൂൺ ജീരകവും ചൂടുവെള്ളത്തിൽ ചേർത്താണ് ഈ പാനീയം തയ്യാറാക്കുന്നത്. എഴുന്നേറ്റയുടൻ ചൂടുവെള്ളം കുടിച്ച് നടക്കാൻ പോയതിന് ശേഷമാണ് ഈ ഇമ്മ്യൂണിറ്റി ഡ്രിങ്ക് കുടിക്കുന്നത് എന്നും മസാബ പറയുന്നു.  

Also Read: ദഹനപ്രശ്‌നം പതിവാണെങ്കില്‍ ഈ പാനീയം പരീക്ഷിക്കാം; വീഡിയോയുമായി മലൈക...