Asianet News MalayalamAsianet News Malayalam

Health Tips : പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് നല്ലത്, കാരണം

മുട്ട ദിവസവും കഴിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം വര്‍ധിക്കുന്നു. മുട്ടയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 12 ആണ് കരളിന്റെ ആരോഗ്യത്തെ സഹായിക്കുന്നത്. മുട്ടകളിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. 

why you should add egg for break fast
Author
First Published Jan 23, 2024, 8:34 AM IST

ധാരാളം പോഷക​ഗുണങ്ങളുള്ള ഭക്ഷണമാണ് മുട്ട. പ്രോട്ടീന്റെ സാമ്പന്നമായ മുട്ട ആരോഗ്യത്തിനും ഉത്തമമാണ്. ഉയർന്ന കൊളസ്‌ട്രോളും മുട്ടയിൽ കാണപ്പെടുന്നു. പ്രാതലിന് മുട്ട ഉൾപ്പെടുത്തണമെന്ന് പഠനങ്ങൾ പറയുന്നു. ശരീരത്തിന് ഊർജം നൽകുന്ന ഭക്ഷണം കൂടിവയാണ് മുട്ട. പ്രാതലിന് മുട്ട ഉൾപ്പെടുത്തുന്നത് ഏറെ ഊർജം നൽകുന്നു. ഇതിലെ കൊളീൻ പോലുള്ളവ ബ്രെയിൻ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. 

മുട്ട ദിവസവും കഴിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം വർധിക്കുന്നു. മുട്ടയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി 12 ആണ് കരളിന്റെ ആരോഗ്യത്തെ സഹായിക്കുന്നത്. മുട്ടകളിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ബലത്തിന് ആവശ്യമാണ്. കൂടാതെ, അവയിൽ ധാരാളം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള എല്ലുകൾക്കും പല്ലുകൾക്കും ആവശ്യമായ ബിൽഡിംഗ് ബ്ലോക്കുകൾ ശരീരത്തിന് നൽകാൻ ഈ പോഷകങ്ങൾ സഹായിക്കുന്നു.

മുട്ടയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ മുട്ട സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരമായ ഭക്ഷണങ്ങൾക്കൊപ്പം കൂടുതൽ മുട്ടകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മുട്ടയിൽ കലോറി വളരെ കുറവാണ്. 

മുട്ടയിലെ പ്രോട്ടീൻ പേശികളെ നന്നാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രതിരോധശേഷിയും ശക്തിയും നൽകാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

മുട്ടയിൽ ഒമേഗ -3 ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തത്തിലെ ഒരു തരം ലിപിഡ് കൊഴുപ്പായ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാൻ ഒമേഗ-3 സഹായിക്കുന്നു.  മുട്ട ദിവസവും കഴിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം വർദ്ധിക്കുന്നു. മുട്ടയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി 12 ആണ് കരളിന്റെ ആരോഗ്യത്തെ സഹായിക്കുന്നത്.

മുട്ട കഴിക്കുന്നത് "നല്ല" കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നു. ഉയർന്ന എച്ച്ഡിഎൽ  ഉള്ള ആളുകൾക്ക് ഹൃദ്രോഗം, സ്ട്രോക്ക്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു.

കൊഴുപ്പ് അപകടകാരിയോ? കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ടോ?

 


 

Latest Videos
Follow Us:
Download App:
  • android
  • ios