Asianet News MalayalamAsianet News Malayalam

ശരീരഭാരം കുറയ്ക്കാൻ ഇതാ ഒരു 'ഹെൽത്തി ഡ്രിങ്ക്'

കറുവപ്പട്ട വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കളയാൻ സഹായിക്കും. കൊളസ്ട്രോൾ കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും കറുവപ്പട്ട വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും.വാതം പോലുള്ള രോഗങ്ങള്‍ക്കും വായിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനും കറുവപ്പട്ട പാലിൽ ചേർത്ത് കുടിക്കാം. മെറ്റാബോളിസം വർധിപ്പിച്ച്​ ശരീരത്തിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ നിയന്ത്രിക്കാൻ  കറുവപ്പട്ടയ്ക്ക് സാധിക്കും.  
 

why you should drink Cinnamon water in empty stomach
Author
Trivandrum, First Published Mar 17, 2019, 9:36 AM IST

കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ശീലമാക്കൂ. ​ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ. ആരോ​​ഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഏറ്റവും നല്ലതാണ് കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം. ചർമ്മം കൂടുതൽ ലോലമാകാനും മുഖക്കുരു മാറ്റാനും കറുവപ്പട്ട വെള്ളം വളരെ നല്ലതാണ്. 

 കറുവപ്പട്ട വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കളയാൻ സഹായിക്കും. കൊളസ്ട്രോൾ കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും കറുവപ്പട്ട വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും.ദഹനപ്രശ്‌നങ്ങള്‍ അകറ്റാൻ കറുവപ്പട്ട പാലിൽ ചേർത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്. അസിഡിറ്റി കുറയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്.

why you should drink Cinnamon water in empty stomach

കറുവപ്പട്ടയില്‍ പ്രമേഹത്തെ ചെറുക്കുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ​​ഗ്ലാസ് പാലിൽ കറുവപ്പട്ട ചേർത്ത് കുടിച്ചിട്ട് ഉറങ്ങിയാൽ ഏറെ നല്ലതാണ്. കുട്ടികള്‍ക്കും ഇത് ഏറെ ഗുണകരമാണ്. വാതം പോലുള്ള രോഗങ്ങള്‍ക്കും വായിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനും കറുവപ്പട്ട പാലിൽ ചേർത്ത് കുടിക്കാം. മെറ്റാബോളിസം വർധിപ്പിച്ച്​ ശരീരത്തിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ നിയന്ത്രിക്കാൻ  കറുവപ്പട്ടയ്ക്ക് സാധിക്കും.

 പിസിഒഡി പ്രശ്നം ഇന്ന് മിക്കവരെയും അലട്ടുന്നുണ്ട്. കറുവപ്പട്ട വെള്ളത്തിൽ അൽപം നാരങ്ങ നീരോ അല്ലെങ്കിൽ തേനോ ചേർത്ത് കുടിക്കുന്നത് പിസിഒഡി പ്രശ്നം അകറ്റാൻ സഹായിക്കുമെന്നാണ് ജേണൽ ഫെർട്ടിലിറ്റി ആന്റ് സ്റ്റർലെെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. പ്രതിരോധശേഷി കൂട്ടാനും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അകറ്റാനും കറുവപ്പട്ട വെള്ളം ​കുടിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. 
 

Follow Us:
Download App:
  • android
  • ios