Asianet News MalayalamAsianet News Malayalam

ദിവസവും മഞ്ഞള്‍ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ

പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് മഞ്ഞൾ വെള്ളം. പ്രത്യേകിച്ച് ജലദോഷം പതിവായി വരുന്നവർ ദിവസവും ഒരു ​ഗ്ലാസ് മഞ്ഞൾ വെള്ളം കുടിക്കുന്നത് ശീലമാക്കുക.

Why you should drink turmeric water daily
Author
Trivandrum, First Published Nov 20, 2019, 7:03 PM IST

ദിവസവും മഞ്ഞൾ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു നുള്ള് മഞ്ഞൾ‌ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ നിരവധി രോ​ഗങ്ങൾ തടയാനാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. പ്രധാനമായി ടോക്സിന്‍ പുറം തള്ളാൻ സഹായിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍കുമിനാണ് മഞ്ഞളിന് പ്രധാനപ്പെട്ട പല ഗുണവും നല്‍കുന്നത്.

 പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് മഞ്ഞൾ വെള്ളം. പ്രത്യേകിച്ച് ജലദോഷം പതിവായി വരുന്നവർ ദിവസവും ഒരു ​ഗ്ലാസ് മഞ്ഞൾ വെള്ളം കുടിക്കാവുന്നതാണ്. മറവിരോ​ഗം തടയാൻ ഏറ്റവും മികച്ചതാണ് മഞ്ഞൾ വെള്ളം. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിനാണ് അൽഷിമേഴ്‌സിന്റെ ലക്ഷണങ്ങളെ പ്രതിരോധിക്കുന്നത്. 

കോശങ്ങൾക്കും ടിഷ്യുവിനും കേടുപാടുകൾ വരുത്തുന്ന പ്രോട്ടീൻ പദാർത്ഥമായ ബീറ്റാ അമിലോയിഡ് രൂപപ്പെടുന്നത് സംയുക്തം തടയുന്നു, ഇത് ക്രമേണ അൽഷിമേഴ്‌സിലേക്ക് നയിക്കുന്നു. മഞ്ഞൾ വെള്ളം കുടിച്ചാൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. മഞ്ഞൾ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തപ്രവാഹത്തെ തടയുകയും ചെയ്യുന്നു. 

മഞ്ഞൾ രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ഇത് രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കോശങ്ങളെ അതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ സംരക്ഷിക്കുന്നു. ഇത് ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കുകയും ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യുന്നു. ശരീരത്തിൽ അടിഞ്ഞ് കൂടിയ കൊഴുപ്പ് അകറ്റാനും ദിവസവും മഞ്ഞൾ ​വെള്ളം കുടിക്കാവുന്നതാണ്. ‌

Follow Us:
Download App:
  • android
  • ios