Asianet News MalayalamAsianet News Malayalam

ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പതിവാക്കൂ, കാരണം

സമീകൃതാഹാരവും ദഹനാരോഗ്യവും നിലനിർത്തുന്നതിന് ആവശ്യമായ നാരുകൾ ഒരു പ്രധാന ഘടകമാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് അപൂർവ അഗർവാൾ പറയുന്നു. ശരീരത്തിൽ ഫെെബർ ആവശ്യത്തിന് എത്തുന്നതിന് സൂപ്പായും അല്ലാതെയും കഴിക്കാം. 
 

why you should eat fiber rich foods
Author
First Published Jan 18, 2024, 11:43 AM IST

സമീകൃതാഹാരത്തിന്റെ ഒരു പ്രധാന ഘടകമാണ് നാരുകൾ. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ നിരവധി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് പുറമെ മെച്ചപ്പെട്ട മലവിസർജ്ജനം സുഗമമാക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഫെെബർ ആവശ്യമാണ്. 

മഞ്ഞുകാലത്ത് മലബന്ധം, വയറുവീർക്കുക തുടങ്ങിയ ദഹനപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ അകറ്റുന്നതിന്  നാരുകൾ വലിയ പങ്ക് വഹിക്കുന്നു. തണുത്ത കാലാവസ്ഥയിൽ ഭക്ഷണത്തോടുള്ള ആസക്തി, ഉയർന്ന കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് കാരണമാകും. ഇത് ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം, ഫാറ്റി ലിവർ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. 

സീസണൽ പഴങ്ങളും പച്ചക്കറികളും, പയർവർഗ്ഗങ്ങൾ, പരിപ്പ്, വിത്തുകൾ എന്നിവ ഫെെബറും ആന്റിഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ്. മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏകദേശം 25 ഗ്രാം ഫൈബർ ആവശ്യമാണ്. നാരുകൾ മലം കൂട്ടുകയും ദഹന ആരോഗ്യം സുഗമമാക്കുകയും ചെയ്യുന്നു. നല്ല കുടലിന്റെ ആരോഗ്യം തലച്ചോറിന്റെ ആരോഗ്യം ഉൾപ്പെടെ എല്ലാ ശരീര പ്രവർത്തനങ്ങളിലും നല്ല സ്വാധീനം ചെലുത്തും.

പഴങ്ങളും പച്ചക്കറികളും, ഓട്‌സ്, ബാർലി, ഫ്‌ളാക്‌സ് സീഡ്, പയർ, കടല, ചീര, ഓറഞ്ച് തുടങ്ങിയ ഭക്ഷണങ്ങളിൽ നാരുകൾ കൂടുതലാണ്. സമീകൃതാഹാരവും ദഹനാരോഗ്യവും നിലനിർത്തുന്നതിന് ആവശ്യമായ നാരുകൾ ഒരു പ്രധാന ഘടകമാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് അപൂർവ അഗർവാൾ പറയുന്നു. ശരീരത്തിൽ ഫെെബർ ആവശ്യത്തിന് എത്തുന്നതിന് സൂപ്പായും അല്ലാതെയും കഴിക്കാം. 

കാരറ്റ്, മധുരക്കിഴങ്ങ്, ഇലക്കറികൾ, ബീൻസ് തുടങ്ങിയ പച്ചക്കറികൾ ഉപയോഗിച്ചുള്ള സൂപ്പ് രുചികരമായ സൂപ്പ് തയ്യാറാക്കാവുന്നതാണ്. സൂപ്പ് ദഹന ആരോഗ്യത്തിന് സഹായിക്കും. ആപ്പിൾ, പിയർ, പീച്ച്, പ്ളം, ഏത്തപ്പഴം, ബെറി, ഓറഞ്ച്, അത്തിപ്പഴം തുടങ്ങിയ പഴങ്ങളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ചുവന്ന അരി, ഓട്‌സ്, തവിട് തുടങ്ങിയ ധാന്യങ്ങൾ  എന്നിവ ഡയറ്ററി ഫൈബർ കൊണ്ട് സമ്പന്നമാണ്. 

നഖങ്ങൾ ഭംഗിയുള്ളതാക്കാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ

 

Latest Videos
Follow Us:
Download App:
  • android
  • ios