Asianet News MalayalamAsianet News Malayalam

ബാക്ക് പോക്കറ്റില്‍ പഴ്‌സ് വയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

'കട്ടിയുള്ള വാലറ്റ് പുറക് വശത്തുള്ള പോക്കറ്റിൽ വയ്ക്കുന്നത് sciatic nerveവിനെ ബാധിക്കാം. വണ്ണം കൂടുതലുള്ള ആളുകൾക്കും പ്രായം കൂടുതലുള്ള ആളുകൾക്കുമാണ് ഇത് കൂടുതലും ബാധിക്കുന്നത്. ദീർഘ ദൂരം യാത്ര ചെയ്യുകയോ അല്ലെങ്കിൽ കൂറെ നേരം ഇരുന്ന് ജോലി ചെയ്യുന്ന ആളുകളൊക്കെ പഴ്സ് മുന്നിലുള്ള പോക്കറ്റിൽ തന്നെ വയ്ക്കാൻ ശ്രമിക്കണം...'- അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറഞ്ഞു.

why you should never put your wallet in your back pocket
Author
Trivandrum, First Published Aug 23, 2021, 7:40 PM IST

നമ്മളെല്ലാവരും പാന്റിന്റെ ബാക്ക് പോക്കറ്റിൽ പഴ്‌സ് വയ്ക്കുന്നവരാണ്. എന്നാൽ പുറക് വശത്തെ പോക്കറ്റിൽ പഴ്‌സ് വയ്ക്കുന്നത് നടുവേദനയ്ക്ക് കാരണമാകുമെന്ന് പലരും അറിയുന്നില്ല. 'വാലറ്റ് ന്യൂറോപ്പതി' എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.

ഫാറ്റ് വാലറ്റ് സിന്‍ഡാം, വാലറ്റ് സയാറ്റിക്ക, പിരിഫോര്‍മിസ് സിന്‍ഡ്രം എന്നിങ്ങനെ പല പേരുകളുണ്ട് ഈ രോഗത്തിന്. ബാക്ക് പോക്കറ്റില്‍ പഴ്‌സ് വച്ച് ഇരിക്കുമ്പോള്‍ ഈ ഭാഗത്തുള്ള പിരിഫോര്‍മിസ് (piriformis) പേശികള്‍ക്ക് സമ്മര്‍ദമുണ്ടാവുന്നു. ഈ ഭാഗത്തുള്ള സയാറ്റിക്ക എന്ന നാഡിയും സമ്മര്‍ദത്തിലാകുന്നു.

സയാറ്റിക്ക ഞെരുങ്ങുന്നതോടെ നിതംബ ഭാഗത്തും തുടയുടെ പിന്നിലേക്കും കാല്‍വണ്ണയിലെ പേശികളിലേക്കും വേദന ഉണ്ടാകുന്നു. പഴ്‌സ് സ്ഥിരമായി പുറക് വശത്തുള്ള പോക്കറ്റിൽ സൂക്ഷിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

'കട്ടിയുള്ള വാലറ്റ് പുറക് വശത്തുള്ള പോക്കറ്റിൽ വയ്ക്കുന്നത് sciatic nerveവിനെ ബാധിക്കാം. വണ്ണം കൂടുതലുള്ള ആളുകൾക്കും പ്രായം കൂടുതലുള്ള ആളുകൾക്കുമാണ് ഇത് കൂടുതലും ബാധിക്കുന്നത്. ദീർഘ ദൂരം യാത്ര ചെയ്യുകയോ അല്ലെങ്കിൽ കുറെ നേരം ഇരുന്ന് ജോലി ചെയ്യുന്ന ആളുകളൊക്കെ പഴ്സ് മുന്നിലുള്ള പോക്കറ്റിൽ തന്നെ വയ്ക്കാൻ ശ്രമിക്കുക...'- അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറഞ്ഞു.

ശ്രദ്ധിക്കേണ്ടത്...

1.പഴ്‌സ് ബാക്ക് പോക്കറ്റില്‍ വയ്ക്കരുത് എന്നതു മാത്രമാണ് വേദന അകറ്റാനുള്ള പരിഹാരം.
2. വേദന കുറയാതെ തുടരുകയാണെങ്കില്‍ ഡോക്ടറെ കണ്ട് ഉപദേശം തേടണം.
3. ഈ പ്രശ്‌നമുള്ളവര്‍ വേദന വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള കഠിനമായ ജോലികളൊന്നും ചെയ്യരുത്.
4. തുടര്‍ച്ചയായി ഒരേ ഇരുപ്പ് ഇരിക്കുന്നത് ഒഴിവാക്കണം.

കൊവിഡ് വാക്സിന്‍ ഗര്‍ഭധാരണ സാധ്യതയെ ബാധിക്കുമോ? പഠനം പറയുന്നത്
 

Follow Us:
Download App:
  • android
  • ios