Asianet News MalayalamAsianet News Malayalam

രാത്രിയിലെ ഭക്ഷണം 8 മണിക്ക് മുമ്പ് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

രാത്രി കഴിക്കുന്ന ആഹാരം ദഹിച്ചതിനുശേഷം മാത്രം ഉറങ്ങുകയെന്നതാണ് ആരോഗ്യത്തിന് നന്ന്. അതായത് രാത്രി എട്ടു മണിക്ക് മുമ്പ് ആഹാരം കഴിക്കുന്ന ആൾ 10 മണിക്ക്  ഉറങ്ങാൻ തയാറെടുക്കാം.രാത്രി 10 മണിക്ക് ആഹാരം വയറുനിറയെ കഴിച്ച് ഉടൻതന്നെ കിടക്കാൻ പോയാൽ നാം ഉറങ്ങുന്ന സമയത്തും ദഹനവ്യൂഹം പ്രവർത്തിച്ചുകൊണ്ടിരിക്കും അതിന് വിശ്രമം ലഭിക്കാതെ പോകും. 
 
Why you shouldn't eat late at night
Author
Trivandrum, First Published Jun 14, 2019, 7:17 PM IST

രാത്രി വെെകി ആഹാരം കഴിക്കുന്ന ശീലം പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ല. ഭക്ഷണം വെെകി കഴിക്കുമ്പോൾ പലതരത്തിലുള്ള ജീവിതശെെലി രോ​ഗങ്ങൾക്ക് കാരണമാവുന്നു. രാത്രിയിലേക്കുള്ള ആഹാരം എപ്പോൾ കഴിക്കണം, എന്തു കഴിക്കണം എത്ര കഴിക്കണം എന്നിവയെപ്പറ്റി എല്ലാവരും അറിഞ്ഞിരിക്കണം. രാത്രി എപ്പോഴും 8 മണിക്ക് മുമ്പ് തന്നെ ആഹാരം കഴിക്കാൻ ശ്രമിക്കുക. 

രാത്രി കഴിക്കുന്ന ആഹാരം ദഹിച്ചതിനുശേഷം മാത്രം ഉറങ്ങുകയെന്നതാണ് ആരോഗ്യത്തിന് നന്ന്. അതായത് രാത്രി എട്ടു മണിക്ക് മുമ്പ് ആഹാരം കഴിക്കുന്ന ആൾ 10 മണിക്ക്  ഉറങ്ങാൻ തയാറെടുക്കാം.രാത്രി 10 മണിക്ക് ആഹാരം വയറുനിറയെ കഴിച്ച് ഉടൻതന്നെ കിടക്കാൻ പോയാൽ നാം ഉറങ്ങുന്ന സമയത്തും ദഹനവ്യൂഹം പ്രവർത്തിച്ചുകൊണ്ടിരിക്കും അതിന് വിശ്രമം ലഭിക്കാതെ പോകും. 

ദഹനം ശരിക്ക് നടക്കുകയുമില്ല. ഭക്ഷണം നേരത്തെ കഴിച്ചാൽ ശരീരത്തിൽ കൊഴുപ്പ് കൂടുതലായി കത്തിച്ചു കളയപ്പെടുന്നു. നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു.‍ രാത്രിയിലുള്ള ആഹാരം എപ്പോഴും ലഘുവായിരിക്കണം. രാത്രി വൈകി വയർ നിറച്ച് ആഹാരം കഴിക്കുന്നത് നന്നല്ല. പാതിവയർ എന്നതാണ് കണക്ക്. രാത്രി 8 മണിക്കുശേഷം ആഹാരം കഴിക്കേണ്ടി വന്നാൽ വളരെ ലഘുവായി മാത്രം കഴിക്കുകയോ അല്ലെങ്കിൽ പഴങ്ങളും സാലഡും മാത്രം കഴിക്കുകയോ ചെയ്യുക. 

രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ്  വയറുനിറച്ച് കൊഴുപ്പും മധുരവും കൂടുതലായി കഴിച്ചാൽ കരളിൽ കൊളസ്ട്രോൾ കൂടുതലായി ഉണ്ടാവുകയും ഫാറ്റിലിവറിനും അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാവുകയും ചെയ്യും. രാത്രി കഴിച്ച ഉടൻ ടിവിയുടെയും കമ്പ്യൂട്ടറിന്റെ മുന്നിൽ പോയിരിക്കുന്നതും ഒഴിവാക്കുക. അത് ശരീരഭാരം കൂട്ടാമെന്ന് ക്ലീനിക്കൻ ന്യൂട്രീഷനിസ്റ്റായ ഡോ. റുപാലി ദൂത്ത പറയുന്നു.

Follow Us:
Download App:
  • android
  • ios