Asianet News MalayalamAsianet News Malayalam

ശരീരത്തിൽ വിറ്റാമിൻ എ കുറഞ്ഞാൽ സംഭവിക്കുന്നത്...

വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശക്തി വര്‍ധിക്കാനും സഹായിക്കും.

why your body just cant do without vitamin A
Author
Thiruvananthapuram, First Published Oct 2, 2020, 7:06 PM IST

നല്ല ആരോഗ്യത്തിനായി ശരീരത്തിന് ഏറേ ആവശ്യമായ ഒന്നാണ് വിറ്റാമിൻ എ. കണ്ണിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്നതാണ് വിറ്റാമിൻ എ. കുട്ടികളില്‍ കാഴ്ചശക്തി കുറയുന്നതിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് വിറ്റാമിൻ എയുടെ കുറവ്. അതിനാല്‍ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തണം. 

ഹൃദയത്തിന്‍റെയും കരളിന്‍റെയും വൃക്കയുടെയും ആരോഗ്യത്തിനും വിറ്റാമിൻ എ സഹായിക്കും. അതുപോലെ തന്നെ, വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശക്തി വര്‍ധിക്കാനും സഹായിക്കും.

എല്ലിന്‍റെ ആരോഗ്യത്തിനും  വിറ്റാമിൻ എ ആവശ്യമാണ്. വിറ്റാമിൻ എയുടെ അപര്യാപ്തത മൂലം എല്ലുകള്‍ പെട്ടെന്ന് പൊട്ടാനും അതുവഴി എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. 

വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ക്യാരറ്റാണ് ഈ പട്ടികയിലെ ഒന്നാമന്‍. വിറ്റാമിന്‍ എയുടെ കലവറയാണ് ക്യാരറ്റ്. കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്. നാരുകളാല്‍ സമ്പുഷ്ടമായ ക്യാരറ്റ്  രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. 

why your body just cant do without vitamin A

 

രണ്ട്...

വിറ്റാമിന്‍ എയും സിയും  പോഷകങ്ങളും നാരുകളും നിറഞ്ഞതാണ് മധുരക്കിഴങ്ങ്. കൊളസ്‌ട്രോള്‍, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയുള്ളവര്‍ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണിത്.
ബീറ്റാകരോട്ടിനും അടങ്ങിയ ഇവ പ്രതിരോധശേഷിക്കും നല്ലതാണ്. 

മൂന്ന്...

വിറ്റാമിന്‍ എ, ബി, സി എന്നിവ ധാരാളം അടങ്ങിയതാണ് പപ്പായ. ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലും  സമ്പന്നമായ പപ്പായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

നാല്... 

വിറ്റാമിന്‍ എ, സി, കെ, അയണ്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ തക്കാളിയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രതിരോധിശേഷി വര്‍ധിപ്പിക്കാനും  രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തക്കാളി കഴിക്കുന്നത് നല്ലതാണ്. 

അഞ്ച്...

പച്ചിലക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ എ മാത്രമല്ല, സി, ഇ, നാരുകള്‍, വിറ്റാമിന്‍ ബി 6, മഗ്നീഷ്യം എന്നിവ അടങ്ങിയ ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഒപ്പം ഇവ കണ്ണിന്റെ ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. 

ആറ്... 

മത്സ്യം, പാല്‍ എന്നിവ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ എല്ലുകളുടെ ആരോഗ്യത്തിന് സഹായകമാകും. 

Also Read: ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ കുറവ് കൊവിഡ് സാധ്യത കൂട്ടുമോ? പഠനം പറയുന്നത്...

Follow Us:
Download App:
  • android
  • ios