Asianet News MalayalamAsianet News Malayalam

സെക്സിലേര്‍പ്പെടുമ്പോള്‍ അതികഠിനമായ വേദന; ഒടുവിൽ പ്രതിവിധിയും കണ്ടെത്തി; യുവതി പറയുന്നു...

പതിനാറാമത്തെ വയസ്സില്‍ ലൈംഗികജീവിതം ആരംഭിച്ചെങ്കിലും ലണ്ടണ്‍ സ്വദേശിനിയായ എമ്മ ആലിറ്റിന് ഒരിക്കലും പൂര്‍ണമായും സെക്സില്‍ ഏര്‍പ്പെടാന്‍ സാധിച്ചിരുന്നില്ല.  സെക്സിലേര്‍പ്പെടുമ്പോള്‍ അതികഠിനമായ വേദനയായിരുന്നു എമ്മ അനുഭവിച്ചത്. 

woman diagnosed with vaginismus
Author
Thiruvananthapuram, First Published Feb 24, 2020, 6:47 PM IST

പതിനാറാമത്തെ വയസ്സില്‍ ലൈംഗികജീവിതം ആരംഭിച്ചെങ്കിലും ലണ്ടണ്‍ സ്വദേശിനിയായ എമ്മ ആലിറ്റിന് ഒരിക്കലും പൂര്‍ണമായും സെക്സില്‍ ഏര്‍പ്പെടാന്‍ സാധിച്ചിരുന്നില്ല.  സെക്സിലേര്‍പ്പെടുമ്പോള്‍ അതികഠിനമായ വേദനയായിരുന്നു എമ്മ അനുഭവിച്ചത്. ഇത് കാരണം പുരുഷന്മാരെ പോലും എമ്മയ്ക്ക് ഭയമായി. 

വജൈനിസ്മസ് ആണ് തനിക്കെന്ന് എമ്മ എന്ന 24കാരി അറിയുന്നത് അവളുടെ പതിനാറാമത്തെ വയസ്സിലാണ്. സെക്സിന്  ശ്രമിക്കുമ്പോള്‍ സ്വയമറിയാതെ യോനീപേശികള്‍ സങ്കോചിക്കുന്ന അവസ്ഥയാണ് യോനീസങ്കോചം അഥവാ വജൈനിസ്മസ്. യോനീപേശികള്‍ വല്ലാതെ ഇറുകിപ്പിടിക്കുന്നത് കാരണം പുരുഷലിംഗത്തിന് യോനീപ്രവേശനം സാധിക്കാത്ത അവസ്ഥയാണ് ഇത്. 

സെക്സ്  വേദന കൂടി തരുമെന്ന് ആദ്യം എമ്മ കരുതിയെങ്കിലും ഇത്രയും വേദന ഒരു പെണ്‍കുട്ടിയും അനുഭവിച്ചിട്ടുണ്ടാകില്ല എന്ന് എമ്മ തിരിച്ചറിയുകയായിരുന്നു. എമ്മ ഇപ്പോഴത്തെ കാമുകനെ പരിചയരപ്പെട്ടതിന് ശേഷം അയാളോട് തന്‍റെ അവസ്ഥയെ കുറിച്ച്  പറയുകയുണ്ടായി. 

അയാളുടെ പിന്തുണയോടെയാണ് എമ്മ വജൈനിസ്മസിന് പ്രതിവിധി എന്തെന്ന് ചിന്തിച്ചുതുടങ്ങിയത്. അങ്ങനെയാണ് cannabidiol (CBD) യെ കുറിച്ച് അറിയുന്നത്. ഇത് വേദന കുറയ്ക്കാന്‍ സഹായിച്ചു എന്നുമാത്രമല്ല , ഇത് തന്‍റെ ജീവിതം തന്നെ മാറ്റി എന്നും എമ്മ പറയുന്നു. ഡെയ്ലി മെയിലാണ് എമ്മയുടെ അനുഭവം റിപ്പോര്‍ട്ട് ചെയ്തത്. 

 

Follow Us:
Download App:
  • android
  • ios