ഇരുപത്തിയേഴുകാരിയായ കാട്രിന്‍ തന്‍റെ പതിനെട്ടാം വയസ്സിലാണ് കാമുകനുമായി ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ ആദ്യത്തെ ശ്രമം പരാജയപ്പെടുകയായിരുന്നു. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ കത്തികൊണ്ടു കുത്തുന്ന പോലെ വേദനയാണ് കാട്രിന്‍ അനുഭവിച്ചത്. പല തവണ ശ്രമിച്ചപ്പോഴും കണ്ണുനീരായിരുന്നു ഫലം. 

'ഒരു ഭിത്തിയില്‍ ഇടിക്കുന്ന പോലെയാണ് അന്ന് തോന്നിയത്. എന്‍റെ കണ്ണിലൂടെ കണ്ണീര്‍ ഒഴുകുമായിരുന്നു' ഓരോ തവണയും അതിഭയങ്കരമായ വേദന കാരണം ബന്ധപ്പെടാന്‍ സാധിക്കുന്നില്ലായിരുന്നു'- കാട്രിന്‍ പറയുന്നു. 

സെക്സിനോടുള്ള താത്പര്യകുറവാകാം കാട്രിന് ഇങ്ങനെ ഉണ്ടാകുന്നത് എന്നാണ് പല ഡോക്ടര്‍മാരും പറഞ്ഞത്. പ്രായകുറവാകാം കാരണമെന്ന് മറ്റുചില ഡോക്ടര്‍മാരും പറഞ്ഞു. നിരവധി ഡോക്ടര്‍മാരെ കാണിച്ചെങ്കിലും കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് 2010ല്‍ കാട്രിന്‍ ഒരു സെക്സ് തറാപ്പിസ്റ്റിനെ കണ്ടു. ആ പരിശോധനയിലാണ് കാട്രിന് 'വജൈനിസ്മസ്' എന്ന അവസ്ഥയാണെന്ന് കണ്ടെത്തിയത് . വജൈന (യോനി)യുടെ ആന്തരിക ഭാഗത്തെ പെല്‍വിക് മസിലുകള്‍ മുറുകുന്നതാണ് ഇതിന് കാരണം. 

ഇന്‍റര്‍നെറ്റിലൂടെയാണ് വജൈനിസ്മസ്' എന്ന വാക്കിനെ കുറിച്ച് കാട്രിന്‍ അറിയുന്നത്. അങ്ങനെയാണ് തനിക്ക് ഇതാകാം എന്ന ചിന്തയില്‍ കാട്രിന്‍ സെക്സ് തറാപ്പിസ്റ്റിനെ സമീപിച്ചത്. തുടര്‍ന്ന് പല തറാപ്പികളുടെയും ഫലമായി 2016ല്‍ കാട്രിന്‍റെ ഇരുപത്തിനാലാം വയസ്സില്‍ ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിഞ്ഞു. ഇപ്പോള്‍ പ്രതിശ്രുതവരനുമായി നല്ല രീതിയില്‍ ലൈംഗികബന്ധം തുടര്‍ന്നുപോകുന്നു എന്നും കാട്രിന്‍ പറയുന്നു. തനിക്ക് എല്ലാ വിധ സപ്പോര്‍ട്ടും നല്‍കിയത് പ്രതിശ്രുത വരനാണെന്നും യുഎസ് സ്വദേശിനി കൂടിയായ കാട്രിന്‍ പറയുന്നു.