മുപ്പത്തിയഞ്ചുകാരി ജെമിലി ബ്രൌണിന്‍റെ വയറു കണ്ടാല്‍ ഗര്‍ഭിണിയാണെന്ന് തോന്നും. എന്നാല്‍ ജെമിലി ഗര്‍ഭിണിയല്ല, കുടവയറുമില്ല. അപൂര്‍വ്വമായ ഒരു ക്യാന്‍സറാണ് ജെമിലിയുടെ അടിവയര്‍ വീര്‍ത്തിരിക്കുന്നതിന് കാരണം.  

2017ലാണ് ജെമിലിയുടെ അടിവയറ്റില്‍ എന്തോ ദ്രാവകം വളരുന്നതായി സ്കാന്‍ ചെയ്തപ്പോള്‍ കണ്ടെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നും വയറിലെ അസ്വസ്ഥതയെ തുടര്‍ന്നുമാണ് സ്കാനിങ്ങിന് ജെമിലി തയ്യാറായത്. 'ജെല്ലി ബെല്ലി' എന്നാണ് ട്യൂമറാണ് ജെമിലിയുടെ ജീവിതം മാറ്റിമറിച്ചത്. ഇത് ശസ്ത്രക്രിയയിലൂടെ എടുത്തുകളയുകയും ചെയ്തു. ഇതോടൊപ്പം ഗര്‍ഭപാത്രം ഉള്‍പ്പെടെ പത്ത് അവയവങ്ങളും ജെമിലിക്ക് എടുത്തുകളയേണ്ടി വന്നു. 

2018ല്‍ വീണ്ടും 'ജെല്ലി'  ജെമിലിയെ തേടിയെത്തി. അന്ന് കീമോതറാപ്പി ചെയ്തെങ്കില്‍ അത് പരാജയമായിരുന്നു എന്ന് 2019 ജനുവരിയിലാണ് ഡോക്ടര്‍മാര്‍ തിരച്ചറിഞ്ഞത്. ഇനി അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് ഒരു മകളുടെ അമ്മ കൂടിയായ  ജെമിലിയുടെ മുന്നിലുളള ഏക വഴി. ലോകത്ത് 14 തവണ മാത്രമാണ് ഈ ശസ്ത്രക്രിയ ചെയ്തിട്ടുള്ളൂ. ഇതിന് വേണ്ടി പണം കണ്ടെത്താനുളള തയ്യാറെടുപ്പിലാണ്  ജെമിലി.