ഓരോ യോനിയിലെയും ലൈംഗികത വളരെ വ്യത്യസ്തമായി അനുഭവപ്പെടുന്നു. രണ്ട് യോനികൾ ഉള്ളത് കൊണ്ട് ലൈംഗിക ജീവിതം വളരെ രസകരമായാണ് അനുഭവപ്പെടുന്നതെന്നും എവ്ലീൻ പറഞ്ഞു.  

ആസ്ട്രേലിയൻ സ്വദേശിയും മുപ്പത്തൊന്നുകാരിയുമായ എവ്ലീൻ ഇപ്പോൾ രണ്ടാമതും അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്. മറ്റ് സ്ത്രീകളെ പോലെയല്ല രണ്ട് യോനിയും (Two Vaginas) രണ്ട് ഗർഭപാത്രവുമാണ് (two uterus) എവ്ലീനുള്ളത്. അത്യപൂർവമായി കാണുന്ന ജനിതക വൈകല്യമാണ് എവ്ലീനെയും ബാധിച്ചത്. 

പ്രായപൂർത്തിയായപ്പോൾ തന്നെ തന്റെ വൈകല്യം എവ്ലീൻ മനസിലാക്കിയെങ്കിലും പുറത്താരോടും പറഞ്ഞില്ല. ആൾക്കാർ തന്നെ കളിയാക്കും എന്ന ഭയമായിരുന്നു അവർക്കുണ്ടായിരുന്നത്. ഒരു പ്രണയം തകർന്നതിന് ശേഷം സെക്സ് വർക്കിന് ഇറങ്ങുകയായിരുന്നു അവർ. തന്റെ സ്ഥിരം കസ്റ്റമറായ ഒരു ഗൈനക്കോളജിസ്റ്റാണ് ശരിക്കും രക്ഷപ്പെടുത്തിയതെന്നും എവ്ലീൻ പറയുന്നു.

ശാരീരികമായ പ്രത്യേകതകൾ മനസിലാക്കിയ അയാൾ ആവശ്യമായ മാർഗ നിർദ്ദേശം നൽകുകയായിരുന്നു. ഒപ്പം ചികിത്സിക്കാനും തയ്യാറായി. പരിശോധനകൾ കഴിഞ്ഞപ്പോൾ ഗർഭപാത്രത്തിന് കുഞ്ഞിനെ വഹിക്കാനുള്ള കഴിവില്ലെന്ന് ഡോക്ടർമാർക്ക് മനസിലായി. തുടർന്ന് അതിനുള്ള ചികിത്സകളായി. ചികിത്സ പൂർത്തിയായപ്പോൾ കൃത്രിമ മാർഗത്തിലൂടെ ഗർഭിണിയാകുന്നതാണ് നല്ലതെന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശിച്ചതെന്നും എവ്ലീൻ പറഞ്ഞു. 

എന്നാൽ ഡോക്ടർമാരെ പോലും ഞെട്ടിച്ചാണ് എവ്ലീൻ ​​ആരോ​ഗ്യമുള്ള കുഞ്ഞിന് ജന്മം നൽകിയത്. 
ആഗ്രഹം പോലെ സ്വാഭാവികമായ ലൈംഗിക ബന്ധത്തിലൂടെ തന്നെ എവ്ലീൻ ഗർഭിണിയാവുകയായിരുന്നു.രണ്ട് യോനിയുള്ളതിനാൽ മറുപിളളയും മറ്റും പുറത്തുവരുന്നത് പ്രയാസകരമാണെന്ന് വ്യക്തമായതാേടെ സിസേറിയൻ നടത്താൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.

രണ്ട് യോനികളുണ്ട്. അതിൽ ഒരു യോനി ജോലിയ്ക്കും മറ്റൊന്ന് സ്വകാര്യ ജീവിതത്തിനുമായാണ് ഉപയോ​ഗിക്കുന്നതെന്നും എവ്ലീൻ പറഞ്ഞു. ഏഴു വർഷത്തോളം സ്വതന്ത്രമായി ലോകമെമ്പാടും സഞ്ചരിച്ചുവെന്നും അവർ പറഞ്ഞു. ഒരു യോനി ജോലിയ്ക്കും ഒരു യോനി വ്യക്തിപരമായ ജീവിതത്തിനും ഉപയോഗിക്കാൻ കഴിഞ്ഞു. ഇത് വൈകാരികമായും ശാരീരികമായും ജോലി വളരെ എളുപ്പത്തിലാക്കിയെന്നും എവ്ലീൻ പറഞ്ഞു. 

രണ്ട് യോനികൾ ഉള്ളതിനാൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആർത്തവ സമയത്ത് രണ്ട് ടാംപണുകൾ ഉപയോ​ഗിക്കണം. ഗൈനക്കോളജിസ്റ്റിനെ സന്ദർശിക്കുമ്പോൾ ഇടയ്ക്കിടെ രണ്ട് യോനികളും എസ്ടിഡി (Sexually transmitted diseases) പരിശോധനയ്ക്ക് വിധേയമാകുമെന്നും അവർ പറഞ്ഞു. ഓരോ യോനിയിലെയും ലൈംഗികത വളരെ വ്യത്യസ്തമായി അനുഭവപ്പെടുന്നു. രണ്ട് യോനികൾ ഉള്ളത് കൊണ്ട് ലൈംഗിക ജീവിതം ( sex life) വളരെ രസകരമായാണ് അനുഭവപ്പെടുന്നതെന്നും എവ്ലീൻ പറഞ്ഞു. 

സെക്‌സ് ഇൻഡസ്‌ട്രിയിൽ പ്രവർത്തിക്കുന്ന എവ്‌ലിൻ തന്റെ പ്രതിശ്രുത വരൻ ടോമാണ് രണ്ടാമതും കുഞ്ഞ് വേണമെന്ന് തുറന്ന് പറഞ്ഞതെന്നും അവർ പറയുന്നു. 2020 ലാണ് വീണ്ടും ആദ്യം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണമാകാം ഇതെന്ന് ഡോക്ടർമാർ പറഞ്ഞു. നിരവധി തവണ സ്കാൻ ചെയ്തു.

ഗർഭകാലത്ത് നിരവധ അസ്വസ്ഥകൾ അനുഭവപ്പെട്ടു. സാധാരണ പ്രസവം സാധിക്കില്ലെന്ന് മനസിലായി. അതിനാൽ സിസേറിയൻ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും എവ്ലീൻ പറഞ്ഞു. എന്നാൽ ഇപ്പോൾ 13 ആഴ്ച ​ഗർഭിണിയാണ്. എല്ലാവരിലും ഉള്ളത് പോലെ തന്നെ ചർദ്ദിയും ക്ഷീണത്തിലുമാണെന്നും അവർ പറഞ്ഞു. ആദ്യ കുഞ്ഞ് ജനിക്കുന്നത് വരെ താൻ അനുഭവിച്ച അവസ്ഥയെക്കുറിച്ച് എവ്ലീൻ ഒരിക്കലും പരസ്യമായി സംസാരിച്ചിരുന്നില്ല. മാത്രമല്ല തനിക്ക് കുട്ടികളുണ്ടാകുമോ എന്നതിനെക്കുറിച്ചും ആശങ്കയിലായിരുന്നുവെന്നും അവർ പറയുന്നു.

ഇവ സെക്സിനെയും ബാധിക്കാം;സ്ത്രീകൾ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

രണ്ട് യോനികൾ ഉള്ളത് എന്നെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഞാൻ മനസ്സിലാക്കിയപ്പോൾ ഞാൻ റെഡ്ഡിറ്റിലും ഒൺലി ഫാൻസിലും സജീവമായി. ഒരു യോനി മാത്രം മതിയായിരുന്നുവെന്ന് ആ​ഗ്രഹിച്ചിരുന്നില്ല. രണ്ട് യോനി ഉള്ളതിനാൽ ലൈംഗിക ജീവിതം കൂടുതൽ രസകരമായി പോവുകയാണെന്നും എവ്ലീൻ തുറന്ന് പറഞ്ഞു. 'didelphic uterus' എന്ന അവസ്ഥയാണ് എവ്ലീൻ ബാധിച്ചത്. രണ്ട് ഗർഭപാത്രങ്ങളും ചിലപ്പോൾ രണ്ട് യോനികളും ഉണ്ടാകുന്ന ഒരു തരം വൈകല്യമാണിത്. ചില സ്ത്രീകളിൽ ഈ അവസ്ഥ ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

വ്യത്യസ്തമായ ബാത്ത് ടബ്ബില്‍ ബോളിവുഡ് താരം; അടിക്കുറിപ്പിന് സൂപ്പര്‍ സമ്മാനവും...