Asianet News MalayalamAsianet News Malayalam

സ്ത്രീകളുടെ ശ്രദ്ധയ്ക്ക് ; വിഷാദരോ​ഗം നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കുക

JACC (Journal of the American College of Cardiology) ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച്പ റയുന്നത്. പുരുഷന്മാരേക്കാൾ വിഷാദരോഗമുള്ള സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം.

women with depression are more likely to develop this disease study
Author
First Published Mar 14, 2024, 2:58 PM IST

പുരുഷന്മാരേക്കാൾ വിഷാദരോഗമുള്ള സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഇത് ലിംഗഭേദമനുസരിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകത പഠനം ഉയർത്തുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ വിഷാദരോഗം അലട്ടുന്നത്  ഹൃദ്രോഗങ്ങൾ കൂടുതലായി ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്ന് ​ഗവേഷകർ പറയുന്നു.

ഗർഭധാരണം, ആർത്തവവിരാമം തുടങ്ങിയ ഹോർമോൺ വ്യതിയാനങ്ങളുടെ നിർണായക കാലഘട്ടങ്ങളിൽ സ്ത്രീകൾ വിഷാദരോഗത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.  JACC (Journal of the American College of Cardiology) ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. വിഷാദവും CVDയും തമ്മിലുള്ള ബന്ധവും സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസവും പരിശോധിച്ചു. 

പഠനത്തിനായി, ഗവേഷകർ 2005 മുതൽ 2022 വരെ JMDC ക്ലെയിം ഡാറ്റാബേസ് ഉപയോഗിച്ചു. 4,125,720 പേരിലാണ് പഠനം നടത്തിയത്.  ഡിപ്രഷൻ ഇല്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ വിഷാദത്തിൻ്റെ അപകട അനുപാതം പുരുഷന്മാരിൽ 1.39 ഉം സ്ത്രീകളിൽ 1.64 ഉം ആണെന്ന് പഠനത്തിൽ കണ്ടെത്തി. കൂടാതെ, മയോകാർഡിയൽ ഇൻഫ്രാക്ഷൻ, ആൻജീന പെക്റ്റോറിസ്, സ്ട്രോക്ക്, ഹൃദയസ്തംഭനം, ഏട്രിയൽ ഫൈബ്രിലേഷൻ എന്നിവയ്ക്കുള്ള വിഷാദത്തിൻ്റെ അപകട അനുപാതങ്ങളും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു.

ഗർഭധാരണം അല്ലെങ്കിൽ ആർത്തവവിരാമം പോലുള്ള ഹോർമോൺ വ്യതിയാനങ്ങളുടെ നിർണായക കാലഘട്ടങ്ങളിൽ സ്ത്രീകൾക്ക് വിഷാദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ആരോഗ്യ സംരക്ഷണത്തിൻ്റെയും ചികിത്സയുടെയും  ഉപയോഗത്തിലെ വ്യത്യാസങ്ങളും ജനിതകശാസ്ത്രം, ഹോർമോൺ പ്രൊഫൈലുകൾ തുടങ്ങിയ ജൈവ ഘടകങ്ങളിലെ വ്യത്യാസങ്ങളും സ്ത്രീകളുടെ സിവിഡി അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും പഠനത്തിൽ പറയുന്നു. 

യുവാക്കളിൽ ഈ വൃക്കരോ​ഗം വർദ്ധിക്കുന്നു ; കാരണങ്ങൾ അറിയാം

 

 

Follow Us:
Download App:
  • android
  • ios