Asianet News MalayalamAsianet News Malayalam

ആർത്തവകാലത്തെ വ്യായാമം; ചെയ്യാവുന്നതും, അരുതാത്തതും

ആർത്തവത്തിന്റെ പേരിൽ വ്യായാമം ഒന്നോ രണ്ടോ ആഴ്ചക്ക് മുടക്കുന്നവർ പലർക്കും പിന്നീട് അതിലേക്ക് തിരികെ വരാൻ സാധിക്കാറില്ല.

Working out during Mensus, dos and donts of exercises during periods
Author
Delhi, First Published Oct 11, 2021, 2:32 PM IST

ഇന്നത്തെ കാലത്ത്, ശാരീരികമായ ഫിറ്റ്നസ്(fitness) പാലിക്കുക എന്നത് ഒരു നല്ല ശീലം എന്നതിനേക്കാൾ, ജീവിതവിജയത്തിനുള്ള ഒരു മുന്നുപാധിയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. മാത്രവുമല്ല, നിത്യജീവിതത്തിൽ നടക്കാനും, കോണിപ്പടികൾ കയറാനും ഒക്കെ ചെലവിടുന്നതിൽ എത്രയോ അധികം നേരം, ഇരുന്നോ കിടന്നോ ഉള്ള സ്മാർട്ട് ഫോൺ(smart phone), ലാപ്ടോപ്പ് എന്നിവയുടെ ഉപയോഗത്തിനുവേണ്ടി ചെലവിടുന്ന നമ്മളിൽ പലർക്കും വ്യായാമം ആയുരാരോഗ്യസൗഖ്യങ്ങൾ വർധിപ്പിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗം കൂടിയാണ്. ചിട്ടയായ വ്യായാമവും സമീകൃതമായ ഭക്ഷണക്രമവും തന്നെയാണ് ആരോഗ്യത്തിലേക്കുള്ള ആദ്യപടികൾ എന്നതിലും സംശയമില്ല. 

 

Working out during Mensus, dos and donts of exercises during periods

 

വ്യായാമം ചെയ്ത് ശരീരം ഫിറ്റായി സൂക്ഷിക്കുക എന്നത് ഇന്ന് നമ്മുടെ ആത്മവിശ്വാസത്തേക്കൂടി സ്വാധീനിക്കുന്ന ഒരു കാര്യമാണ്.  ആത്മവിശ്വാസം വീണ്ടെടുക്കാൻ വ്യായാമത്തെ കാര്യമായി ആശ്രയിക്കുന്നവരിൽ മുൻപന്തിയിൽ സ്ത്രീകൾ തന്നെയാണ്. പ്രസവം പോലുള്ള പലതിന്റെയും പേരിൽ കൈവിട്ടുപോവുന്ന ഫിറ്റ്നസ് വീണ്ടെടുക്കാൻ ദിവസവും മണിക്കൂറുകളോളം വ്യായാമത്തിനുവേണ്ടി ചെലവിടുന്നവരാണ് പല സ്ത്രീകളും. ഇങ്ങനെ കൃത്യമായി വ്യായാമം ചെയ്തുകൊണ്ട് മുന്നോട്ടുപോവുന്ന പലരുടെയും എക്സർസൈസ് ഷെഡ്യൂളുകൾ തകിടം മറിക്കുന്ന ഒന്ന് അവരുടെ ആർത്തവം (mensus) എന്ന ജൈവിക പ്രക്രിയയാണ്.   

ആർത്തവകാലത്ത് വ്യായാമം പാടില്ലേ?

ആർത്തവത്തിന്റെ ആദ്യ ദിനങ്ങളിൽ രക്തസ്രാവം കൂടുതലാകും എന്നതുകൊണ്ട് ധാരാളം ശരീരം അനങ്ങിയില്ല വ്യായാമങ്ങൾ ചെയ്യുക ദുഷ്കരമാവും. അതുകൊണ്ട് വളരെ പതുക്കെയുളള ശാരീരിക ചലനങ്ങൾ മാത്രമുള്ള വ്യായാമങ്ങളാകണം ആ ദിവസങ്ങളിൽ ചെയ്യേണ്ടത്. ആർത്തവത്തിന്റെ പേരിൽ വ്യായാമം ഒന്നോ രണ്ടോ ആഴ്ചക്ക് മുടക്കുന്നവർ പലർക്കും പിന്നീട് അതിലേക്ക് തിരികെ വരാൻ സാധിക്കാറില്ല.

ആർത്തവകാലത്തെ വ്യായാമം എന്നത് പരസ്പര വിരുദ്ധമായ ഒരു കാര്യമായി പലർക്കും തോന്നാമെങ്കിലും, വ്യായാമം എന്നത് ആർത്തവകാലത്തുണ്ടാവുന്ന മാനസിക സമ്മർദ്ദങ്ങളെ പലതിനെയും അതിജീവിക്കാൻ ഏറെ സഹായകരമാവുന്ന ഒന്നാണ്. എന്നാൽ, അങ്ങനെ പറയുമ്പോഴും, ഇക്കാര്യത്തിലും ചെയ്യാവുന്നതും ചെയ്തു കൂടാത്തതുമായ പലതുമുണ്ട്. ഈ ദിവസങ്ങളിൽ ചെയ്യുന്ന  ചില വ്യായാമങ്ങൾ ഗുണകരമാണ് എങ്കിലും, മറ്റു ചിലത് ഈ ദിവസങ്ങളിൽ ഒഴിവാക്കുന്നതാണ് നല്ലത്.  

അതുവരെ ചെയ്തുകൊണ്ടിരുന്ന എക്സർസൈസുകൾ കടുപ്പം കൂടിയതാണ് എന്നപേരിൽ പൂർണമായി വ്യായാമം തന്നെ ഉപേക്ഷിക്കാതെ, കുറച്ചുകൂടി കുറഞ്ഞ ഭാരങ്ങളിലേക്കും, താരതമ്യേന എളുപ്പമായ എയ്‌റോബിക്സ്, യോഗ പോലുള്ള വ്യായാമങ്ങളിലേക്കും ആ ദിനങ്ങളിൽ ചുവടുമാറി വ്യായാമം എന്ന നല്ല ശീലം മുടങ്ങാതെ കാക്കുന്നതാണ് ബുദ്ധി. നടത്തം, ലെഗ് ലിഫ്റ്റ്, സൈഡ് ലഞ്ചസ്, പ്ലാങ്ക്, ചൈൽഡ് പോസ് തുടങ്ങിയ വ്യായാമങ്ങൾ ഈ സമയത്ത് ചെയ്യാം എന്ന് ഡോക്ടർമാർ നിർദേശിക്കുന്നത്. 

 

Working out during Mensus, dos and donts of exercises during periods

 

ഹോർമോൺ ഉത്പാദനത്തിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ആർത്തവകാലമെന്നത് ഏറെ സങ്കീർണ്ണമായ ഒരു കാലയളവാണ് എന്നാണ് ഡോ. ക്രിസ്റ്റഫർ ഹോളിങ്‌സ്വർത്ത് പറയുന്നത്. ആർത്തവകാലം മുഴുവൻ പ്രൊജസ്റ്റെറോൺ, ഈസ്ട്രോജൻ എന്നീ ഹോർമോണുകളുടെ ഉത്പാദനം ഏറ്റവും കുറഞ്ഞു നിൽക്കുന്ന സമയമാണ്. അത് സ്ത്രീകളിൽ ക്ഷീണവും തളർച്ചയും ഉണ്ടാക്കും എന്നും അദ്ദേഹം പറയുന്നു. എന്നാൽ ഈ സമയത്ത്   വ്യായാമം ഒഴിവാക്കുന്നതുകൊണ്ട് ഒരിക്കലും ആ ക്ഷീണമോ തളർച്ചയോ മാറില്ല.    

ആർത്തവത്തെ ചുറ്റിപ്പറ്റി പലതരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലവിലുള്ള നമ്മുടെ രാജ്യത്ത്,  പലപ്പോഴും തങ്ങളുടെ എക്സർസൈസ് ഷെഡ്യൂളുകൾ മുടക്കി, വീട്ടിൽ തന്നെ കഴിച്ചു കൂട്ടാൻ പലരും നിർബന്ധിതരാവാറുണ്ട്. അതിനിടയിലും ആർത്തവകാലത്തെ വ്യായാമം കൊണ്ടുണ്ടാവുന്ന ചില ഗുണങ്ങൾ ഇനി പറയുന്നവയാണ്. 

മൂഡ് മെച്ചപ്പെടുത്തും 

ശരീരം ക്രമമായി ചലിപ്പിക്കുന്നത് രക്തചംക്രമണം വർധിപ്പിക്കും എന്നും, തൽഫലമായി കൊളുത്തി വലിക്കൽ, തലവേദന, പുറം വേദന എന്നിവയ്ക്ക് ആശ്വാസമുണ്ടാവും എന്നുമാണ് ബർത്ത് ഫിറ്റ് എന്ന സ്ഥാപനം നടത്തുന്ന ഫിറ്റ്നസ് കോച്ച് ആയ ഡോ. ലിൻഡ്സെയ് മാത്യൂസ് പറയുന്നത്. 

PMS ലക്ഷണങ്ങളിൽ കുറവുണ്ടാകും 

പ്രീ മെൻസ്ട്രുവൽ സിൻഡ്രം എന്നത് ആർത്തവം ഉണ്ടാവുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന ശാരീരിക, മാനസിക പ്രയാസങ്ങളെ ഒന്നിച്ചു പറയുന്ന പേരാണ്. തലവേദന, മൂഡ് സ്വിങ്, വയറുവേദന തുടങ്ങി പല ലക്ഷണങ്ങളും ഇതിനുണ്ട്. ഒരുപാട് ശരീരം ഇളകാത്ത ചെറിയ തോതിലുള്ള എയറോബിക് എക്സർസൈസുകൾ ഈ ലക്ഷണങ്ങളിൽ കുറവുണ്ടാകും.

ഹാപ്പി ഹോർമോൺ വർധിപ്പിക്കും 

എൻഡോർഫിനുകൾ സന്തോഷം പകരുന്ന ഹോർമോണുകളാണ് എന്നാണ് ഇതുവരെയുള്ള പല പഠനങ്ങളും പറയുന്നത്. ഒരാൾ വ്യായാമത്തിൽ ഏർപ്പെടുമ്പോൾ 'എൻഡോർഫിനുകൾ' എന്നറിയപ്പെടുന്ന 'ഫീൽ ഗുഡ്' ഹോർമോണുകൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടും.  അത് ഉത്കണ്ഠ, വിഷാദം, ശരീര വേദന എന്നിവയ്ക്ക് ആശ്വാസം പകർന്ന്, മനോനില കുറേക്കൂടി പ്രസന്നമായ നിലയിലേക്ക് മാറ്റാൻ സഹായിക്കും. ഡിസ്‌മെനോറിയ എന്നും അറിയപ്പെടുന്ന 'പിരീഡ്‌സ് പെയിൻ' കുറയാനും ഈ ഹോർമോണുകൾ സഹായിക്കും എന്നാണ് പറയപ്പെടുന്നത്. 


 

Follow Us:
Download App:
  • android
  • ios