Asianet News MalayalamAsianet News Malayalam

World AIDS Day 2022 : ലോക എയ്ഡ്സ് ദിനം ; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ലോക എയ്ഡ്‌സ് ദിനം ആദ്യമായി അംഗീകരിക്കപ്പെട്ടത് 1987-ലാണ്. ദേശീയ-പ്രാദേശിക സർക്കാരുകൾ, അന്താരാഷ്‌ട്ര സംഘടനകൾ, വ്യക്തികൾ എന്നിവയ്‌ക്കിടയിൽ എയ്‌ഡ്‌സിനേയും എച്ച്‌ഐവിയേയും കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ഈ ദിനം ആഘോഷിക്കുന്നതിന്റെ ഉദ്ദേശ്യം. 
 

world aids day 2022 history significance and theme
Author
First Published Nov 30, 2022, 10:27 AM IST

ലോകമെമ്പാടും എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്സ് ദിനം ആചരിക്കുന്നു. എയിഡ്സ് ബാധിതരെ സമൂഹത്തിൽ ഒറ്റപ്പെടുത്താതിരിക്കാനും അവരുടെ ആരോഗ്യത്തിനും സാമൂഹിക സുരക്ഷയ്ക്കും ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരിക്കാനുമാണ് എല്ലാ വർഷവും ഡിസംബർ ഒന്ന് എയിഡ്സ് ദിനമായി ആചരിക്കുന്നത്. അതിലുപരി, ശരീരത്തിൻറെ പ്രതിരോധശേഷിയെ ഗുരുതരമായി ബാധിക്കുന്ന എയിഡ്സ് രോഗം തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കെണ്ടാതിന്റെ അനിവാര്യത ബോധ്യപ്പെടുത്താനും ഈ ദിനം തിരഞ്ഞെടുക്കാറുണ്ട്.

എല്ലാ വർഷവും, യുഎൻ, ഗവൺമെന്റുകൾ, സിവിൽ സൊസൈറ്റി എന്നിവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനകൾ എച്ച്ഐവിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ കേന്ദ്രീകരിച്ചുള്ള കാമ്പെയ്‌നുകൾക്കായി വാദിക്കുന്നു. അതിനാൽ, ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ വർഷത്തെ പ്രമേയത്തെക്കുറിച്ചും അറിയേണ്ടത് പ്രധാനമാണ്.

ലോക എയ്ഡ്‌സ് ദിനം ആദ്യമായി അംഗീകരിക്കപ്പെട്ടത് 1987-ലാണ്. ദേശീയ-പ്രാദേശിക സർക്കാരുകൾ, അന്താരാഷ്‌ട്ര സംഘടനകൾ, വ്യക്തികൾ എന്നിവയ്‌ക്കിടയിൽ എയ്‌ഡ്‌സിനേയും എച്ച്‌ഐവിയേയും കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ഈ ദിനം ആഘോഷിക്കുന്നതിന്റെ ഉദ്ദേശ്യം. 

സ്വിറ്റ്സർലൻഡിലെ ജനീവയിലെ ലോകാരോഗ്യ സംഘടനയിലെ രണ്ട് പൊതു വിവര ഓഫീസർമാരായ ജെയിംസ് ഡബ്ല്യു. ബണ്ണും തോമസ് നെറ്ററും ചേർന്നാണ് ഇത് രൂപീകരിച്ചത്. 2021 അവസാനത്തോടെ ഏകദേശം 38.4 ദശലക്ഷം ആളുകൾ HIV ബാധിതരാണ്. അവരിൽ മൂന്നിൽ രണ്ടും (25.6 ദശലക്ഷം) ആഫ്രിക്കൻ മേഖലയിൽ എച്ച്ഐവി ബാധിതരാണെന്ന് ലോകാരോ​ഗ്യ സംഘടന പറയുന്നു. 

അടിയന്തര ധനസഹായം, അവബോധം, മെച്ചപ്പെട്ട വിദ്യാഭ്യാസ അവസരങ്ങൾ എന്നിവ ആവശ്യമുള്ള ഗുരുതരമായ പ്രശ്‌നമാണിതെന്ന് പൊതുജനങ്ങളെയും സർക്കാരിനെയും ഓർമ്മപ്പെടുത്തുന്നതിനാൽ ലോക എയ്ഡ്‌സ് ദിനം പ്രാധാന്യമർഹിക്കുന്നു. "തുല്യമാക്കുക" എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്‌സ് ദിനത്തിലെ പ്രമേയം.  

ഈ പോഷകങ്ങൾ കുട്ടികളുടെ വളർച്ചയ്ക്ക് പ്രധാനം; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

 

Follow Us:
Download App:
  • android
  • ios