നല്ല പല്ല്, നല്ല ചിരി. സന്തോഷമുള്ള മനസിന് ഇതിൽ വലിയ വലിയ സ്ഥാനമുണ്ടെന്നതിൽ സംശയമുണ്ടാവില്ല ആർക്കും. അത് തന്നെയാണ് വേൾഡ് ഡെന്റൽ ഫെഡറേഷൻ ഇത്തവണ നൽകുന്ന സന്ദേശവും

തിരുവനന്തപുരം: ഇന്ന് ലോക ദന്താരോഗ്യ ദിനം. ഹാപ്പി മൗത്ത്, ഹാപ്പി മൈൻഡ് എന്നുള്ളതാണ് ഈ വർഷത്തെ സന്ദേശം. കൊവിഡ് കാലത്തിന് ശേഷം, കുട്ടികളിലും മുതിർന്നവരിലും കാണുന്ന വൈറ്റമിൻ ഡി കുറവിനെ ഗൗരവമായി കാണണമെന്നാണ് ദന്താരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

കുട്ടികളുടെ പല്ലുകളുടെ ആരോഗ്യം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിശദ വിവരങ്ങൾ ഇങ്ങനെ

നല്ല പല്ല്, നല്ല ചിരി. സന്തോഷമുള്ള മനസിന് ഇതിൽ വലിയ വലിയ സ്ഥാനമുണ്ടെന്നതിൽ സംശയമുണ്ടാവില്ല ആർക്കും. അത് തന്നെയാണ് വേൾഡ് ഡെന്റൽ ഫെഡറേഷൻ ഇത്തവണ നൽകുന്ന സന്ദേശവും. എ ഹാപ്പി മൗത്ത് ഇസ് എ ഹാപ്പി മൈൻഡ്. നല്ല ആരോഗ്യം, പല്ലിലൂടെ തുടങ്ങുന്നു. അപ്പോൾ പല്ലിന് പ്രത്യേക പരിഗണന നൽകണ്ടേ എന്നാണ് ചോദ്യം. വേണം എന്നാകും ഉത്തരമെന്നതിൽ ആർക്കും സംശയം കാണില്ല. കൊവിഡ് കാലത്തിന് ശേഷം കുട്ടികളിലും മുതിർന്നവരിലും വൈറ്റമിൻ ഡി കുറവ് വലിയോ തോതിൽ റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് ഡെന്റൽ അസോസിയേഷൻ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഗൗരവമായി കാണണമെന്നാണ് മുന്നറിയിപ്പ്. ഓറൽ ക്യാൻസർ അടക്കം ഒഴിവാക്കാൻ തുടക്കത്തിലേയുള്ള ശ്രദ്ധ അനിവാര്യമാണ്. നന്നായി ചിരിക്കാൻ, ഉള്ളു തുറന്ന് സന്തോഷിക്കാൻ പല്ലിനെ കാര്യമായി ശ്രദ്ധിച്ചോളൂ.

പല്ലുകളിലെ മഞ്ഞ നിറം മാറ്റാം; ചെയ്യേണ്ട കാര്യങ്ങള്‍

പല്ലുകളെ ആരോഗ്യമുള്ളതും വൃത്തിയുള്ളതും മനോഹരവും വെളുത്തതുമായി സൂക്ഷിക്കുന്നത് ആത്മവിശ്വാസം കൂട്ടാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തലുകൾ. എന്നാല്‍ പലരും പല്ലുകളിലെ കറ കളയാന്‍ ദന്ത ഡോക്ടറെയോ മറ്റു മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴിയും പല്ലിലെ മഞ്ഞ നിറത്തെ കളയാന്‍ സാധിക്കും. ബേക്കിംഗ് സോഡ പല്ലിലെ കറയെ ആഴത്തില്‍ ചെന്ന് ഇല്ലാതാക്കാന്‍ സഹായിക്കും. അതുപോലെ നാരങ്ങയ്ക്കും കറയെ നശിപ്പിക്കാന്‍ കഴിയും. ഇതിനായി ബേക്കിംഗ് സോഡയും നാരങ്ങാ നീരും കൂട്ടി ചേര്‍ത്ത് പല്ലുകള്‍ തേയ്ക്കുന്നതും ഗുണം ചെയ്യും. ഓറഞ്ചിന്‍റെ തൊലി പൊടിച്ചത് ഉപയോഗിക്കുന്നതും പല്ലുകളിലെ മഞ്ഞ നിറം അകറ്റാന്‍ സഹായിക്കും. പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ വെള്ളത്തില്‍ കലര്‍ത്തി വായ് കഴുകിയാൽ മതിയെന്ന് വിദഗ്ദർ പറയാറുണ്ട്. ഗ്രാമ്പൂ പൊടിച്ച് വെളിച്ചെണ്ണയുമായി കലർത്തി ഒരു പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നതും പല്ലിലെ മഞ്ഞ നിറത്തെ അകറ്റാന്‍ സഹായിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം