ഒരു വർഷത്തിന് ശേഷം, അതായത് 1973 \ജൂൺ അഞ്ചാം തീയതി ലോകം ആദ്യത്തെ പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. അന്നുതൊട്ടിങ്ങോട്ട് എല്ലാവർഷവും ജൂൺ അഞ്ചിന് ലോകത്തിന്റെ മുക്കിലും മൂലയിലും നമ്മുടെ ഭൂമിക്കും അതിന്റെ പരിസ്ഥിതിക്കും വേണ്ടിയുള്ള ചിന്തകളും പ്രവൃത്തികളും സംഘടിപ്പിക്കപ്പെടുന്നു.
ഇന്ന് ജൂൺ അഞ്ച്. ലോക പരിസ്ഥിതി ദിനം (world environment day). പരിസ്ഥിതി നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന ഇക്കാലത്ത് ഓരോ പരിസ്ഥിതി ദിനവും ഓരോർമപ്പെടുത്തലാണ്. നമുക്ക് പാർക്കാൻ മറ്റൊരിടമില്ല എന്ന ഓർമ്മപ്പെടുത്തൽ.മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യനാശം എന്നിങ്ങനെ പല വെല്ലുവിളികളും ഇന്ന് നമ്മുടെ പരിസ്ഥിതിക്കു മുന്നിലുണ്ട്.
കാലം തെറ്റിവരുന്ന മഴകളും മഞ്ഞും പ്രളയങ്ങളും ഇന്ന് നമ്മുടെ ജീവിതം ഏറെ ദുഷ്കരമാക്കുന്നു. ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി UNEP എക്സിക്യൂട്ടിവ് ഡയറക്റ്റർ ഇംഗർ ആൻഡേഴ്സൺ ഊന്നിപ്പറഞ്ഞത്. ഒരു വർഷത്തിന് ശേഷം, അതായത് 1973 \ജൂൺ അഞ്ചാം തീയതി ലോകം ആദ്യത്തെ പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. അന്നു തൊട്ടങ്ങോട്ട് എല്ലാവർഷവും ജൂൺ അഞ്ചിന് ലോകത്തിന്റെ മുക്കിലും മൂലയിലും നമ്മുടെ ഭൂമിക്കും അതിന്റെ പരിസ്ഥിതിക്കും വേണ്ടിയുള്ള ചിന്തകളും പ്രവൃത്തികളും സംഘടിപ്പിക്കപ്പെടുന്നു.
United Nations Environment Programme ആണ് ഈ പരിപാടികളുടെ ഔദ്യോഗിക സംഘാടകർ. ഇക്കൊല്ലത്തെ പരിപാടികളുടെ തീം. "Only One Earth " എന്നതാണ്. ഈ പരിസ്ഥിതി ദിനത്തിൽ വീട്ടിൽ മികച്ചൊരു പൂന്തോട്ടാം ഒരുക്കുന്നതിനെ കുറിച്ച് ചിന്തിച്ചാലോ...
Read more '2030 മുതല്‍ 2050 വരെയുള്ള കാലയളവില്‍ രണ്ടരലക്ഷം പേര്‍ ഇക്കാരണം കൊണ്ട് മരിക്കും'
ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ മാനസിക സമ്മർദ്ദം പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. മനസ്സിന് അൽപം വിശ്രമം നൽകാനും സ്ട്രെസ് കുറയ്ക്കാനും പ്രകൃതി സഹായിക്കുന്നു. വീട്ടിലൊരു മനോഹരമായ പൂന്തോട്ടം ഉണ്ടാക്കാൻ ആദ്യം വേണ്ടത് ക്ഷമയും പിന്നെ കുറച്ച് സമയവുമാണ്.
ഒഴിവ് സമയം ഉല്ലാസകരവും രസകരവുമാക്കാൻ ഏറ്റവും നല്ല വഴികളിലൊന്നാണ് ഗാർഡനിങ്ങ്. ഇത് നിങ്ങൾക്കും വീടിനും ഒരു പോലെ ഉന്മേഷം പകരും. ഓരോരുത്തരുടേയും താത്പര്യം പോലെ പച്ചക്കറിത്തോട്ടമോ പൂന്തോട്ടമോ നട്ടുപിടിപ്പിക്കാം.മാനസികവും ശാരീരികവുമായ ഉന്മേഷം പകരുന്നതാണ് പൂന്തോട്ടം.
സുഗന്ധം പരത്തുന്ന വിവിധ ചെടികൾ നടാം. വീടിന്റെ മുൻഭാത്ത് പച്ചപുല്ലുകൾ നട്ട് പിടിക്കുന്നത് ഇന്ന് മിക്ക വീടുകളിലും കണ്ട് വരുന്നു. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്തതും കാലാവസ്ഥയ്ക്ക് അനയോജ്യമായതുമായ ചെടികളും മരങ്ങളും വേണം നട്ടുപിടിപ്പിയ്ക്കാൻ.
പൂന്തോട്ടങ്ങളുടെ മാറ്റുകൂട്ടുവാനായി പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ഒരുക്കാവുന്നതാണ്. വീടിനു പുറത്ത് സ്ഥലം കുറവാണെങ്കിൽ മനോഹരമായ ടെറസിലോ ബാൽക്കെണിയിലോ പൂന്തോട്ടം ഒരുക്കാം. വീടിനുളളിൽ വളത്താവുന്ന കുപ്പിക്കുള്ളിൽ ചെടി വളർത്തുന്നത് കൗതുകം പകരുമെന്ന് മാത്രമല്ല വീടിന്റെ ഭംഗി വർദ്ധി പ്പിക്കുകയും ചെയ്യും. കുപ്പി ചെടികൾ വീടിന് പുറത്തോ അല്ലാതെയോ തൂക്കിയിടുകയോ ചെയ്യാം.
Read more അറിയാം ഗ്രീൻ ആപ്പിൾ കഴിച്ചാലുള്ള ഏഴ് ആരോഗ്യഗുണങ്ങൾ
