Asianet News MalayalamAsianet News Malayalam

World Heart Day 2022 : ഹൃദ്രോ​ഗം ; അഞ്ച് ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് ഹൃദയം. ആളുകൾക്കിടയിൽ ഉദാസീനമായ ജീവിതശൈലി വർദ്ധിക്കുന്നതോടെ ഹൃദയാരോഗ്യം നിരീക്ഷിക്കുന്നത് വളരെ അത്യാവശ്യമായിരിക്കുന്നു. മിക്കവാറും, ആളുകൾ ഹൃദയസംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങളെ അവഗണിക്കുകയോ അറിയുകയോ ചെയ്യാറില്ല. ഹൃദയത്തിന്റെ സമയബന്ധിതമായ നിരീക്ഷണവും ഹൃദ്രോഗത്തിന്റെ രോഗനിർണയവും വളരെ പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. 

world heart day 2022 is your heart healthy monitor these five symptoms at home
Author
First Published Sep 27, 2022, 5:30 PM IST

സെപ്റ്റംബർ 29നാണ് ലോക ഹൃദയ ദിനം. ഓരോ വർഷവും 17 ദശലക്ഷത്തിലധികം ആളുകൾക്ക് ഹൃദ്രോഗം മൂലം ജീവൻ നഷ്ടപ്പെടുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ചും (CVD) അതിന്റെ മുന്നറിയിപ്പ് സൂചനകളെക്കുറിച്ചും പ്രതിരോധ രീതികളെക്കുറിച്ചും അറിയുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.

ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് ഹൃദയം. ആളുകൾക്കിടയിൽ ഉദാസീനമായ ജീവിതശൈലി വർദ്ധിക്കുന്നതോടെ ഹൃദയാരോഗ്യം നിരീക്ഷിക്കുന്നത് വളരെ അത്യാവശ്യമായിരിക്കുന്നു. മിക്കവാറും, ആളുകൾ ഹൃദയസംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങളെ അവഗണിക്കുകയോ അറിയുകയോ ചെയ്യാറില്ല. ഹൃദയത്തിന്റെ സമയബന്ധിതമായ നിരീക്ഷണവും ഹൃദ്രോഗത്തിന്റെ രോഗനിർണയവും വളരെ പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. 

ഹൃദയം ശരിയായ പ്രവർത്തിക്കുന്നില്ല എന്നതിന്റെ ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്നതാണ് ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ  സീനിയർ കൺസൾട്ടന്റ് കാർഡിയോതൊറാസിക് ആൻഡ് ഹാർട്ട് ആൻഡ് ലങ് ട്രാൻസ്പ്ലാൻറ് സർജറി ഡോ. മുകേഷ് ഗോയൽ പറയുന്നത്...

നെഞ്ചിലെ അസ്വസ്ഥത...

വിശ്രമിക്കുമ്പോഴോ വ്യായാമങ്ങൾ ചെയ്യുമ്പോഴോ നെഞ്ചിലെ സമ്മർദ്ദം, വേദന എന്നിവ ഇതിൽ ഉൾപ്പെടാം. ഈ തോന്നൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ നിലനിൽക്കും. ഇത് ഹൃദയാഘാതതിന്റെ ലക്ഷണമാകാമെന്ന് വിദ​ഗ്ധർ പറയുന്നു.

കൈകളിലേക്ക് പടരുന്ന വേദന...

ശരീരത്തിന്റെ പ്രത്യേകിച്ച് കൈകളിലേക്ക് തോളിൽ നിന്ന് ഇടതുവശത്തേക്ക് വേദന പ്രസരിക്കുന്നതാണ് മറ്റൊരു ഹൃദയ രോഗ ലക്ഷണം. ഇത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.

തലകറക്കം...

പെട്ടെന്ന് ബാലൻസ് നഷ്ടപ്പെടുകയോ തളർച്ച അനുഭവപ്പെടുകയോ ചെയ്യുന്നത് രക്തസമ്മർദ്ദം കുറയുന്നതിന്റെ ലക്ഷണമാണ്. ഒരു വ്യക്തിയുടെ ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യാൻ കഴിയുന്നില്ല എന്നാണ് ഈ ലക്ഷണം സൂചിപ്പിക്കുന്നത്.

താടിയെല്ല് വേദന...

തൊണ്ടവേദനയോ താടിയെല്ല് വേദനയോ ഹൃദയവുമായി ബന്ധപ്പെട്ടതല്ലെങ്കിലും നെഞ്ചിൽ നിന്ന് തൊണ്ടയിലേക്കോ താടിയെല്ലിലേക്കോ പടരുന്ന വേദനയോ സമ്മർദ്ദമോ ഹൃദയപ്രശ്നത്തിന്റെ ലക്ഷണമാകാം.

അമിതമായി വിയർക്കുക...

ഇരിക്കുമ്പോഴോ ഉറങ്ങുമ്പോഴോ ഒരു കാരണവുമില്ലാതെ വിയർപ്പ് വരുന്നത് ഹൃദയാഘാതത്തിന്റെ സൂചനയാകാമെന്ന് വിദഗ്ധർ പറയുന്നു.

മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ അവഗണിക്കാൻ പാടില്ലാത്ത ചില ലക്ഷണങ്ങൾ മാത്രമാണ്. ശ്വാസതടസ്സം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഛർദ്ദി, ദഹനക്കേട്, കാല് വേദന അല്ലെങ്കിൽ കൈ വേദന, ശ്വാസം മുട്ടൽ, കടുത്ത ക്ഷീണം എന്നിവ മറ്റ് ലക്ഷണങ്ങളിൽ ഉൾപ്പെടാം. നിലവിലെ ജീവിതശൈലിയിൽ ഹൃദയത്തിന്റെ ലക്ഷണങ്ങൾ നിരീക്ഷിക്കുന്നത് വളരെ അത്യാവശ്യമായിരിക്കുന്നു. ശരിയായ ജീവിതശൈലിയും സമയബന്ധിതമായ രോഗനിർണയവും പ്രധാനമാണെന്ന് ഡോ. മുകേഷ് ഗോയൽ പറഞ്ഞു. 

ചെറുപ്പക്കാരെ 'സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്' ബാധിക്കുന്നത് എന്തുകൊണ്ട്?

 

Follow Us:
Download App:
  • android
  • ios