1978 ജൂലൈ 25 -നാണ്, ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ജനറൽ ആശുപത്രിയിൽ ലെസ്ലിക്കും പീറ്റർ ബ്രൗണിനും മകളായി ലോകത്തിലെ ആദ്യത്ത ഐവിഎഫ് ശിശു ആയ ലൂയിസ് ബ്രൗൺ പിറന്നുവീഴുന്നത്.  

ഇന്ന് ജൂലൈ 25-ലോക ഐവിഎഫ് ദിനം. ഇന്ന് ലോകമാകമാനം അംഗീകരിക്കുന്ന ചികിത്സാ രീതിയായി ഐവിഎഫ്. 43 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ലോകത്തിലെ ആദ്യത്ത ഐവിഎഫ് ശിശു ജനിക്കുന്നത്. സ്വാഭാവികമായി ഗർഭധാരണം നടക്കാത്തവർക്കാണ് ഇത്തരത്തില്‍ കൃത്രിമമായ ബീജസങ്കലനത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തേണ്ടി വരുന്നത്.

ശരീരത്തിന് പുറത്ത് കൃത്രിമ സാഹചര്യത്തില്‍ അണ്ഡകോശത്തെ പുരുഷബീജം കൊണ്ട് ബീജസങ്കലനം ചെയ്യുന്ന രീതിയാണ് ഐവിഎഫ്. ഹോര്‍മോണുകളുടെ സഹായത്തോടെ സ്ത്രീയുടെ അണ്ഡോല്‍പ്പാദനത്തെ കൃത്രിമമായി നിയന്ത്രിച്ച് ഉത്പ്പാദിപ്പിക്കപ്പെടുന്ന അണ്ഡകോശങ്ങളെ സ്ത്രീ ശരീരത്തില്‍ നിന്നു മാറ്റി അവയെ പുരുഷബീജം കൊണ്ട് സങ്കലനം നടത്തി സൈഗോട്ടാക്കും. തുടര്‍ന്ന് ഗര്‍ഭം ധരിക്കേണ്ട സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ സൈഗോട്ടിനെ തിരികെ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. 

1978 ജൂലൈ 25 -നാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ജനറൽ ആശുപത്രിയിൽ ലെസ്ലിക്കും പീറ്റർ ബ്രൗണിനും മകളായി ലോകത്തിലെ ആദ്യത്ത ഐവിഎഫ് ശിശു ആയ ലൂയിസ് ബ്രൗൺ പിറന്നുവീഴുന്നത്. ലോകത്തിലെ ആദ്യ 'ടെസ്റ്റ് ട്യൂബ്' ശിശു എന്നാണ് ഈ കുഞ്ഞ് അറിയപ്പെട്ടത്. ലൂയീസ് ബ്രൗണിന്റെ ജന്മദിനമായ ജൂലൈ 25 ആണ് ലോക ഐവിഎഫ് ദിനമായി ആചരിക്കുന്നത്.

ഇന്ന് ലോകമാകെ നിരവധി ദമ്പതികള്‍ക്കാണ് ഐവിഎഫ് വഴി കുഞ്ഞുങ്ങളെ കിട്ടുന്നത്. പ്രസ്തുത കണ്ടുപിടിത്തത്തിന് ബ്രട്ടീഷ് ഫിസിയോളജിസ്റ്റായ റോബര്‍ട്ട് ജി എഡ്വേഡിന് 2010-ല്‍ നോബല്‍ സമ്മാനവും ലഭിക്കുകയുണ്ടായി.

Also Read: കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്തംബറോടെ എത്താന്‍ സാധ്യതയെന്ന് എയിംസ് മേധാവി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona