അവയവദാന പ്രക്രിയയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധമില്ലായ്മ വലിയൊരു പ്രശ്നമായി തുടരുന്നതായി ദില്ലിയിലെ ഓഖ്‌ല റോഡിലെ ഫോർട്ടിസ് എസ്‌കോർട്‌സിലെ നെഫ്രോളജി & കിഡ്‌നി ട്രാൻസ്‌പ്ലാന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.സഞ്ജീവ് ഗുലാത്തി പറയുന്നു.

എല്ലാ വർഷവും ഓഗസ്റ്റ് 13 ലോക അവയവ ദാന ദിനമായി ആചരിച്ച് വരുന്നു. അവയവങ്ങൾ ദാനം ചെയ്യേണ്ടതിന്റെയും ജീവൻ രക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായാണ് അവയവദാന ദിനം ആചരിച്ച് വരുന്നത്. 

ഒരാൾ അവയവങ്ങൾ ദാനം ചെയ്യുന്നതിലൂടെ എട്ട് പേരുടെ ജീവനാണ് സംരക്ഷിക്കുവാൻ കഴിയുക. അവയവദാനം എന്ന പ്രക്രിയയെ കുറിച്ച് ഇപ്പോഴും ആളുകളിൽ പലവിധത്തിലുള്ള ആശങ്കളും മിഥ്യാധാരണകളും നിലനിൽക്കുന്നു എന്നതാണ് വസ്തുത. 

അവയവദാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തിയുടെ മരണശേഷം, ശരീരത്തിൽ ആരോഗ്യത്തോടെയിരിക്കുന്ന അവയവങ്ങൾ (അതായത്, ശ്വാസകോശം, വൃക്കകൾ, കണ്ണുകൾ, കരൾ, പാൻക്രിയാസ് തുടങ്ങിയവ) ദീർഘകാലമായി രോഗങ്ങളോട് പൊരുതുന്നവർക്ക് നൽകുക എന്നതാണ്.

രണ്ട് തരത്തിലുള്ള അവയവദാനമാണ് ഉള്ളത്. ആദ്യത്തേത് ലൈവ് അവയവദാനമാണ്. ഈ തരത്തിൽ സംഭവിക്കുന്നത്,.ഒരു വ്യക്തി ജീവനോടെ ഇരിക്കുമ്പോൾ തന്നെ തന്റെ ശരീരത്തിലെ അവയവം ദാനം ചെയ്യുന്നതാണ്. ഈ തരത്തിൽ പൊതുവേ വൃക്കയോ കരളോ ആണ് ദാനം ചെയ്യുക.

രണ്ടാമത്തേത് എന്ന് പറയുന്നത് മരിച്ചതിന് ശേഷമുള്ള അവയവദാന പ്രക്രിയയാണ്. മരിച്ചതിന് ശേഷം, അവയവദാതാവിന്റെ ശരീരത്തിലെ ആരോഗ്യത്തോടെയിരിക്കുന്ന അവയവങ്ങൾ, അവയവ മാറ്റശസ്ത്രക്രിയയ്ക്കായി മൃതശരീരത്തിൽ നിന്നും നീക്കം ചെയ്യുകയാണ് ചെയ്യുക. 18 വയസ്സ് പൂർത്തിയാക്കിയ ഏതൊരു വ്യക്തിയ്ക്കും അവയവദാനത്തിനായി സമ്മതപത്രത്തിൽ ഒപ്പു വെയ്ക്കാവുന്നതാണ്.

അവയവദാന പ്രക്രിയയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധമില്ലായ്മ വലിയൊരു പ്രശ്നമായി തുടരുന്നതായി ദില്ലിയിലെ ഓഖ്‌ല റോഡിലെ ഫോർട്ടിസ് എസ്‌കോർട്‌സിലെ നെഫ്രോളജി & കിഡ്‌നി ട്രാൻസ്‌പ്ലാന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.സഞ്ജീവ് ഗുലാത്തി പറയുന്നു.

ആരോഗ്യപരമായി പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെങ്കിൽ പതിനെട്ട് മുതൽ അൻപത്തിയഞ്ച് വയസ്സ് ഉള്ളവർക്കു വരെ അവയവങ്ങൾ ദാനം ചെയ്യാവുന്നതാണ്. ദാനത്തിന് തയ്യാറാവുന്ന വ്യക്തി മറ്റാരുടെയും നിർബന്ധത്താലല്ലാതെ സ്വമനസ്സാലെ വേണം ചെയ്യാൻ. അർബുദം, എച്ച് ഐ വി, പ്രമേഹം, വൃക്കരോഗം അല്ലെങ്കിൽ ഹൃദ്രോഗം എന്നിങ്ങനെയുള്ള ഗുരുതരമായ രോഗങ്ങൾ ഉള്ളവർക്ക് അവയവദാനം നടത്താനാകില്ല. 

Read more സ്ത്രീകൾ അമിതമായി മധുരപാനീയങ്ങൾ കുടിച്ചാൽ ഈ രോ​ഗത്തിനുള്ള സാധ്യത കൂടുതൽ : പഠനം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Malayalam News Live | Kerala News Live