ആത്മഹത്യ തടയുന്നതിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സെപ്റ്റംബർ 10ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുന്നു. 2003 ൽ, ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവെൻഷൻ (ഐ‌എ‌എസ്‌പി) ലോകാരോഗ്യ സംഘടനയുമായും (ഡബ്ല്യുഎച്ച്ഒ) വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്തുമായും (ഡബ്ല്യുഎഫ്എംഎച്ച്) സഹകരിച്ച് ആദ്യത്തെ ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന് ആതിഥേയത്വം വഹിച്ചു. 

ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നവരെ ഒറ്റയ്ക്കല്ല എന്ന തോന്നലുണർത്തി കരുത്തോടെ വഴിനടത്താനുള്ള ഒരുക്കമേകുകയാണുവേണ്ടത് എന്നതാണ് ഈ വർഷത്തെ ലോക ആത്മഹത്യാപ്രതിരോധ ദിനത്തിൽ (സെപ്റ്റംബർ 10) ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന നിർദേശം. 

 

 

 ഓരോ നാല്‍പ്പത് സെക്കന്‍ഡിലും ലോകത്തൊരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ആത്മഹത്യ ചെയ്യുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ യുവാക്കളാണെന്നും ഡബ്യുഎച്ച്ഒയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, വിഷാദം, സമ്മര്‍ദ്ദം, ലഹരിയ്ക്കടിമയാകുന്നവര്‍ എന്നിവരിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കാണുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 

സുശാന്തിന്റെ മാനസിക പ്രശ്‌നങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് ഡോക്ടര്‍മാര്‍; എതിര്‍പ്പുമായി കുടുംബം