World Toilet Day 2023 ; പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികം പേരും. പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ടോയ്‌ലറ്റില്‍ ഫോൺ കൊണ്ട് പോകുന്നത് നല്ല ശീലമല്ലെന്നാണ് വിദഗ്ധർ പറയുന്നത്.

ഇന്ന് നവംബർ 19. ലോക ടോയ്‌ലറ്റ് ദിനം (World Toilet Day 2021). വൃത്തിയുള്ള കുളിമുറിയും സുരക്ഷിതമായ മലമൂത്രവിസർജന സൗകര്യവും ഒരുക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. രോഗാണുക്കൾ അതിവേഗം വളരാൻ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെടുന്ന സ്ഥലമാണ് ടോയ്‌ലറ്റ്. അവയ്ക്ക് ജീവിക്കാനും പെറ്റുപെരുകാനുമുള്ള ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് അവിടെയുള്ളത്. 2030 ആകുമ്പോഴേക്കും മുഴുവൻ ആളുകൾക്കും ശുചിമുറികൾ വേണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
പബ്ലിക്ക് ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികം പേരും. പബ്ലിക്ക് ടോയ്‌ലറ്റുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ടോയ്‌ലറ്റിൽ ഫോൺ കൊണ്ട് പോകുന്നത് നല്ല ശീലമല്ലെന്നാണ് വിദഗ്ധർ പറയുന്നത്.
പബ്ലിക്ക് ടോയ്‌ലറ്റുകൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
ഒന്ന്...
പബ്ലിക്ക് ടോയ്‌ലറ്റുകൾ വാതിൽ തുറക്കുമ്പോഴാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഒരിക്കലും വാതിലിന്റെ കെെപിടിയിൽ പിടിക്കാതിരിക്കുക. വാതിൽ തുറക്കുമ്പോൾ കെെയ്യിൽ ടിഷ്യൂ പേപ്പർ കരുതണം.
രണ്ട്...
കൂടുതൽ സമയം ടോയ്‍ലറ്റിൽ ചെലവഴിക്കുന്നത് മലദ്വാരത്തിലെ ഞരമ്പുകളുടെ പ്രഷർ കൂടാൻ കാരണമാകുമെന്നും വിദഗ്ധർ പറയുന്നു. ഇത് പൈൽസ്, ഫിഷേഴ്സ് എന്നിവയ്ക്ക് കാരണമാകും.
മൂന്ന്...
ടോയ്‌ലറ്റിൽ പോകുമ്പോൾ ഫോൺ മാത്രമല്ല പത്രവും പുസ്തകങ്ങളും കൊണ്ടു പോകുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കണമെന്ന് വിദഗ്ധർ പറയുന്നു.
നാല്...
പബ്ലിക്ക് ടോയ്‌ലറ്റിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് കെെകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. തൂവാല ഉപയോഗിച്ച് കെെ തുടയ്ക്കാൻ ശ്രമിക്കുക.
അഞ്ച്...
പബ്ലിക്ക് ടോയ്‌ലറ്റുകൾ കയറുമ്പോൾ ബാഗോ പാഴ്സോ മറ്റ് വസ്തുക്കൾ കൊണ്ട് കയറാൻ പാടില്ല. അണുബാധ വരാൻ സാധ്യത കൂടുതലാണ്. കെെയ്യിൽ എപ്പോഴും ഹാന്റ് വാഷോ സോപ്പോ കരുതണം.
തണ്ണിമത്തന്റെ വിത്ത് കളയരുത് ; ഗുണങ്ങൾ ഇതൊക്കെയാണ്