Asianet News MalayalamAsianet News Malayalam

Yellow Colour Sperm : മഞ്ഞ നിറത്തിലെ ബീജമാണ് കാണുന്നതെങ്കിൽ സൂക്ഷിക്കുക; ഡോക്ടർ പറയുന്നു

ബീജം കട്ടിയുള്ളതും വെളുത്തതുമായാണ് കാണുന്നതെങ്കിൽ ആരോ​ഗ്യമുള്ള ബീജമായാണ് സൂചിപ്പിക്കുന്നത്. വെളുത്ത നിറത്തിൽ അല്ലാതെ മറ്റ് നിറങ്ങളിലും ബീജം ഉണ്ടാകാം. ഓരോ നിറവും നിങ്ങളുടെ ആരോഗ്യ നിലയുടെയും പ്രത്യുത്പാദന ശേഷിയുടേയും അവസ്ഥയെ സൂചിപ്പിക്കുന്നതാണ്. 

Yellow Colour Sperm What does it mean
Author
Trivandrum, First Published Apr 29, 2022, 12:02 PM IST

ബീജത്തിന്റെ ആരോഗ്യം (Sperm health), ആകൃതി, അളവ്, ചലനശേഷി എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. ബീജം കട്ടിയുള്ളതും വെളുത്തതുമായാണ് കാണുന്നതെങ്കിൽ ആരോ​ഗ്യമുള്ള ബീജമായാണ് സൂചിപ്പിക്കുന്നത്. വെളുത്ത നിറത്തിൽ അല്ലാതെ മറ്റ് നിറങ്ങളിലും ബീജം ഉണ്ടാകാം. ഓരോ നിറവും നിങ്ങളുടെ ആരോഗ്യ നിലയുടെയും പ്രത്യുത്പാദന ശേഷിയുടേയും അവസ്ഥയെ സൂചിപ്പിക്കുന്നതാണ്.

പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ് ബീജം. ഇത് മറ്റ് പദാർത്ഥങ്ങൾ അടങ്ങിയ സങ്കീർണ്ണമായ ദ്രാവകമാണെന്ന് PLOS One ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. സ്ത്രീകളിൽ അണ്ഡമെന്ന പോലെ പുരുഷന്മാരിൽ ബീജമാണ് പ്രത്യുൽപാദനത്തിന് സഹായിക്കുന്നത്. ബീജത്തിന്റെ എണ്ണവും ഗുണവുമെല്ലാം പ്രത്യുൽപാദനത്തിൽ, സന്താനോൽപാദനത്തിൽ ഏറെ പ്രധാനവുമാണ്. ബീജങ്ങളുടെ എണ്ണം കുറഞ്ഞാലും ഗുണം കുറഞ്ഞാലുമെല്ലാം ഇത് സന്താനോൽപാദനത്തെ ബാധിക്കും. 

ഗുണം എന്നാൽ ബീജത്തിന്റെ ചലന ശേഷിയെന്നു വേണം, പ്രധാനമായും പറയാൻ. ബീജത്തിന്റെ ചലന ശേഷിയാണ് ഇതിനെ അണ്ഡത്തിന് അടുത്തെത്തുവാനും അണ്ഡവുമായി ചേർന്ന് ഭ്രൂണോൽപാദനം നടത്താനും സഹായിക്കുന്നത്. ബീജം പുരുഷന്റെ വന്ധ്യതയുൾപ്പെടെയുള്ള പല ആരോഗ്യപ്രശ്‌നങ്ങൾക്കുമുള്ള സൂചന കൂടിയാണ്. 

ചുവന്ന ബീജം...

പിങ്ക്, ചുവപ്പ് അല്ലെങ്കിൽ തവിട്ട് നിറത്തിലുള്ള നിറം ആശങ്കാജനകമാണ്. ചുവപ്പ് നിറത്തിലെ ബീജം ഹീമാറ്റോസ്‌പേർമിയ (hematospermia)  എന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. രക്തത്തിന്റെ അംശം ബീജത്തിലുണ്ടാകുന്നതാണ് ഇതിനു കാരണം. ചില പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ ബീജത്തിന്റെ നിറമാറ്റത്തിന് കാരണമാകാം.

Read more ബീജത്തിൽ ചുവപ്പോ ബ്രൗണ്‍ നിറമോ കാണാറുണ്ടോ; സൂക്ഷിക്കുക

പച്ച ബീജം...

പച്ചബീജത്തിന്റെ നിറം നിങ്ങളിൽ അണുബാധയെ സൂചിപ്പിക്കാം. ഒന്നുകിൽ മൂത്രസഞ്ചി പ്രദേശത്തെ ബാധിക്കുന്ന അണുബാധ അല്ലെങ്കിൽ ലൈംഗികമായി പകരുന്ന രോഗം (എസ്ടിഡി). ഇത് കാരണം പലപ്പോഴും നിങ്ങളിൽ പച്ച കലർന്ന നിറത്തിൽ ബീജം പുറത്തേക്ക് വരാവുന്നതാണ്.

മഞ്ഞ ബീജം...

ചിലരുടെ ബീജത്തിന് മഞ്ഞനിറമാണ് ഉള്ളതെന്ന് വേണം പറയാൻ. പ്രായമേറുമ്പോൾ ഇത് സാധാരണയാണ്.  ലൂകോസൈറ്റോസ്‌പേമിയ, മഞ്ഞപ്പിത്തം തുടങ്ങിയ അവസ്ഥകൾ കാരണവും മഞ്ഞനിറത്തിൽ ബീജമുണ്ടാകാം. 

'സ്ഖലനം ചെയ്യുമ്പോഴോ മൂത്രമൊഴിക്കുമ്പോഴോ വേദനയുമായി ബന്ധപ്പെട്ട ബീജത്തിന്റെ നിറത്തിലുള്ള മാറ്റം നിങ്ങൾ കാണുമ്പോൾ അല്ലെങ്കിൽ കണ്ണുകളുടെ വെളുത്ത ഭാഗം മഞ്ഞയായി മാറുകയാണെങ്കിൽ അല്ലെങ്കിൽ ബീജത്തിൽ
രക്തം കാണുമ്പോൾ നിങ്ങൾ എത്രയും വേഗം ഒരു ഡോക്ടറെ കാണണം...' - ചെന്നൈ ടി നഗറിലെ മെട്രോമേൽ ക്ലിനിക്ക് & ഫെർട്ടിലിറ്റി സെന്ററിലെ ഡോ. കാർത്തിക് ഗുണശേഖരൻ പറഞ്ഞു.

Read more പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; 'സ്പേം കൗണ്ട്' വർദ്ധിപ്പിക്കാൻ ആറ് സൂപ്പർ ഫുഡ‍ുകൾ

 

Follow Us:
Download App:
  • android
  • ios