Asianet News MalayalamAsianet News Malayalam

ചര്‍മ്മം സുന്ദരമാക്കാന്‍ ഈ പാനീയങ്ങൾ കുടിക്കാം

ചര്‍മ്മത്തില്‍ കൊളാജന്‍ ഉല്‍പാദനം ഉത്തേജിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും വിറ്റാമിന്‍ സി വളരെ പ്രധാനമാണ്. ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം....

You can drink these drinks to beautify the skin
Author
Trivandrum, First Published Jul 30, 2021, 12:52 PM IST

ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ആവശ്യമായ ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ സി. ചര്‍മ്മത്തില്‍ കൊളാജന്‍ ഉല്‍പാദനം ഉത്തേജിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും വിറ്റാമിന്‍ സി വളരെ പ്രധാനമാണ്. ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം....

 പുതിന വെള്ളം...

മുഖക്കുരു, വരണ്ട ചർമ്മം തുടങ്ങിയ ചര്‍മ്മപ്രശ്‌നങ്ങൾ അകറ്റുന്നതിന് ഏറ്റവും മികച്ച പ്രതിവിധിയാണ് പുതിന വെള്ളം. പുതിനയിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ശരീരത്തെ ശുദ്ധീകരിക്കുകയും ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കുന്നു. പുതിന വെള്ളം കുടിക്കുന്നത് വിഷാംശം ഇല്ലാതാക്കാനും നിറമുള്ള ചര്‍മ്മം നല്‍കുന്നതിനും സഹായിക്കുന്നു.

 

You can drink these drinks to beautify the skin

 

മഞ്ഞൾ വെള്ളം...

മഞ്ഞളിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചർമ്മസൗന്ദര്യത്തിന് ഏറെ നല്ലതാണ്. മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.

എബിസിസി ജ്യൂസ്...

ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ്, വെള്ളരി എന്നതിനെയാണ് എബിസിസി ജ്യൂസ് എന്ന് പറയുന്നത്. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകൾ മുഖക്കുരുവിനെ തടയാനും ചുളിവുകൾ, പിഗ്മെന്റേഷൻ എന്നിവ തടയാനും സഹായിക്കുന്നു.

 

You can drink these drinks to beautify the skin

 

നാരങ്ങ വെള്ളം...

ഇളം ചൂടുവെള്ളത്തിൽ ഒരു സ്പൂൺ തേനും ഒരു സ്പൂൺ നാരങ്ങ നീരും ചേർക്കുന്നത് ഒരു ഇലക്ട്രോലൈറ്റായി പ്രവർത്തിക്കുകയും ആന്റിഓക്‌സിഡന്റുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ദോഷകരമായ വിഷവസ്തുക്കളെ ശുദ്ധീകരിക്കുകയും വാർദ്ധക്യത്തിനെതിരായ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു. നാരങ്ങയിലെ വിറ്റാമിൻ സി ചർമ്മത്തെ ഈർപ്പമുള്ളതും പുതുമയുള്ളതുമാക്കി നിലനിർത്തുന്നു.
 

Follow Us:
Download App:
  • android
  • ios