ഇടവിട്ട് നെഞ്ചുവേദനയും ശ്വാസംമുട്ടലും; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം...
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനായി കാര്‍ഡിയോളജിസ്റ്റിനെ കാണേണ്ട ചില സന്ദര്‍ഭങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. കാര്‍ഡിയോളജിസ്റ്റ് അഥവാ ഹൃദ്രോഗ വിദഗ്ധര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവര്‍ക്കും പേടിയാണ്. അതുകൊണ്ട് തന്നെ എത്ര സംശയം തോന്നിയാലും കാര്‍ഡിയോളജിസ്റ്റിനെ കാണാൻ പേടിക്കുന്നവരുണ്ട്.

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാം. ഇക്കൂട്ടത്തില്‍ കാര്യമായ രീതിയില്‍ നമ്മെ ബാധിക്കുന്നവയും അല്ലാത്തവയും ഉണ്ടാകാം. എന്നാല്‍ പതിവായി ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുവെങ്കില്‍, അല്ലെങ്കില്‍ ഇടവിട്ട് ഏതെങ്കിലും പ്രയാസം അനുഭവപ്പെടുന്നുവെങ്കില്‍ തീര്‍ച്ചയായും അതിനുള്ള പരിശോധന ആവശ്യമാണ്. അത് ഏത് തരം ആരോഗ്യപ്രശ്നമാണെങ്കിലും ശരി.
ഇപ്പോള്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനായി കാര്‍ഡിയോളജിസ്റ്റിനെ കാണേണ്ട ചില സന്ദര്‍ഭങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. കാര്‍ഡിയോളജിസ്റ്റ് അഥവാ ഹൃദ്രോഗ വിദഗ്ധര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവര്‍ക്കും പേടിയാണ്. അതുകൊണ്ട് തന്നെ എത്ര സംശയം തോന്നിയാലും കാര്‍ഡിയോളജിസ്റ്റിനെ കാണാൻ പേടിക്കുന്നവരുണ്ട്. ജനറല്‍ ഫിസീഷ്യൻ പറഞ്ഞാല്‍ പോലും കാര്‍ഡിയോളജിസ്റ്റിനെ കാണാൻ പോകാതെ കഴിക്കുന്നവരുണ്ട്. ഇതെല്ലാം ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണതകളേ തീര്‍ക്കൂ.
എന്തായാലും നിങ്ങള്‍ കാര്‍ഡിയോളജിസ്റ്റിനെ കണ്ടേ മതിയാകൂ എന്നുള്ള സന്ദര്‍ഭങ്ങളെ കുറിച്ച് മനസിലാക്കാം.
ഒന്ന്...
ഒരു തരത്തിലുള്ള പ്രശ്നങ്ങളും നേരിട്ടിട്ടില്ലെങ്കില്‍ പോലും കുറഞ്ഞത് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഹൃദയാരോഗ്യം പരിശോധനയിലൂടെ ഉറപ്പുവരുത്തണം. വര്‍ഷത്തില്‍ രണ്ട് തവണയാണെങ്കില്‍ അത്രയും നല്ലത്. ഇനി, ഇക്കാര്യത്തില്‍ ചിലത് നിങ്ങള്‍ കൂടുതലായി ശ്രദ്ധിക്കാനുണ്ട്. അതായത് നിങ്ങളുടെ വീട്ടിലോ കുടുംബത്തിലോ ആര്‍ക്കെങ്കിലും ഹൃദയാഘാതമോ ഹൃദയസ്തംഭനമോ എല്ലാം സംഭവിച്ചിട്ടുണ്ട് എന്ന് കരുതുക. അല്ലെങ്കില്‍ ഹൃദ്രോഗമുണ്ടായിട്ടുണ്ട് എന്ന് കരുതുക. അങ്ങനെയെങ്കില്‍ പ്രതിവര്‍ഷമുള്ള ഈ ചെക്കപ്പ് നിര്‍ബന്ധമാണ്.
അതുപോലെ നിങ്ങള്‍ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കിലും ഈ പ്രതിവര്‍ഷ ചെക്കപ്പ് നിര്‍ബന്ധമായും ചെയ്യണേ. കാരണം ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ഹ-ദയസംബന്ധമായ പ്രശ്നങ്ങളടക്കം ധാരാളം ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാമുള്ള സാധ്യത വളരെ കൂടുതലാണ്.
രണ്ട്...
നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കിലും ഇടവിട്ട് ഹൃദ്രോഗ പരിശോധനകള്‍ നടത്തുന്നതാണ് ഉചിതം. പ്രമേഹമില്ലെങ്കിലും കുടുംബത്തില്‍ പ്രമേഹം പാരമ്പര്യമായി കാണുന്നുവെങ്കിലും ഇടവിട്ട് പരിശോധന നല്ലതാണ്. പ്രമേഹമുണ്ടോ എന്നും പരിശോധിക്കണം. കൂട്ടത്തില്‍ ഹൃദയാരോഗ്യം സുരക്ഷിതമാണോ എന്നും പരിശോധിക്കണം. കാരണം പ്രമേഹം പാരമ്പര്യമായി പിടിപെടാൻ വലിയ അളവില്‍ സാധ്യതയുള്ളതാണ്. പ്രമേഹമുണ്ടെങ്കില്‍ അത് ഹൃദയത്തെ ബാധിക്കാനുള്ള സാധ്യതയുമുണ്ട്.
മൂന്ന്...
ഇനി, ആദ്യമേ സൂചിപ്പിച്ചത് പോലെ നിങ്ങള്‍ ഏതെങ്കിലും വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക ഡോക്ടറെ കണ്ടു, അദ്ദേഹം ഒരു കാര്‍ഡിയോളജിസ്റ്റിനെ കാണാൻ നിര്‍ദേശിച്ചു എന്നിരിക്കട്ടെ. നിര്‍ബന്ധമായും നിങ്ങള്‍ കാര്‍ഡിയോളജിസ്റ്റിനെ കണ്ടേ മതിയാകൂ. ഇക്കാര്യത്തില്‍ ഒരു മടിയും വിചാരിക്കരുത്.
നാല്...
ഇടവിട്ട് നെഞ്ചുവേദന, അതുപോലെ ശ്വാസംമുട്ടല്‍ എന്നിവ അനുഭവപ്പെടുന്നു എങ്കിലും കാര്‍ഡിയോളജിസ്റ്റിനെ നിര്‍ബന്ധമായും കാണണം. കാരണം ഈ രണ്ട് പ്രശ്നങ്ങള്‍ ഹൃദയം അപകടത്തിലാകുന്നു എന്നതിന്‍റെ സൂചനയും ആകാം. അല്ലാത്ത മറ്റേതെങ്കിലും കാരണവും ആകാം. എന്നാലിത് പരിശോധിച്ചാലല്ലേ അറിയാൻ പറ്റൂ.
അഞ്ച്...
നിങ്ങള്‍ കൊളസ്ട്രോള്‍ ഉള്ളവരാണെങ്കില്‍, തീര്‍ച്ചയായും ഇടവിട്ട് ഹൃദയത്തിന്‍റെ ആരോഗ്യം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. കാരണം കൊളസ്ട്രോള്‍, ബിപി, ഷുഗര്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം തന്നെ പിന്നീട് ഹൃദയത്തെ ബാധിക്കാൻ സാധ്യതയുള്ളതാണ്. ഇവ- എപ്പോള്‍, ആരെ ബാധിക്കും എന്നൊന്നും നമുക്ക് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല. പക്ഷേ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അത് നേരത്തെ കണ്ടെത്താനായാല്‍ നമുക്ക് ഫലപ്രദമായ ചികിത്സ തേടാമല്ലോ.
Also Read:- അല്‍ഷിമേഴ്സ് രോഗത്തിനുള്ള സാധ്യത കുറയ്ക്കാം; പതിവായി ഇക്കാര്യങ്ങള്‍ ചെയ്യൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-