Asianet News MalayalamAsianet News Malayalam

Zika virus : സിക്ക വൈറസ് ഇതിനകം ഇന്ത്യയില്‍ വ്യാപിച്ചിരിക്കാം; മുന്നറിയിപ്പുമായി വിദഗ്ധര്‍

ഡെങ്കി, ചിക്കുൻ‌ ഗുനിയ വൈറസുകൾ‌ പകരുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക്ക വൈറസ്. സിക്ക വൈറസ് ആദ്യം തിരിച്ചറിഞ്ഞത് 1947 ൽ ഉഗാണ്ടയിലെ കുരങ്ങുകളിൽ, പക്ഷേ ഇത് ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകൾ, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ ആളുകളെ ബാധിച്ചു.

zika virus may have already become endemic in India experts
Author
Trivandrum, First Published Jul 19, 2022, 6:21 PM IST

പല സംസ്ഥാനങ്ങളിലും സിക്ക വെെറസ് നിശ്ശബ്ദമായി പടരുന്ന സാഹചര്യത്തിൽ വൈറസ് ഇതിനകം തന്നെ ഇന്ത്യയിൽ   വ്യാപിച്ചിരിക്കാമെന്ന് വിദഗ്ധർ പറഞ്ഞു. സിക്ക വൈറസ് (Zika virus) എന്നത് രോഗബാധിതരായ ഈഡിസ് കൊതുകുകൾ, പ്രധാനമായും ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് എന്നിവയുടെ കടിയാൽ പകരുന്ന ഒരു രോ​ഗമാണ്. രക്തപ്പകർച്ച, ലൈംഗിക സമ്പർക്കം, മൂത്രത്തിൽ സമ്പർക്കം എന്നിവയിലൂടെയും ഇത് പകരാം.

2017-ൽ ഗുജറാത്ത്, തമിഴ്‌നാട്, 2018-ൽ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സിക്ക കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ 2021-ൽ കേരളം, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ജാർഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇന്ത്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലേക്കും ഈ വൈറസ് നിശബ്ദമായി പടരുന്നതായി പഠനങ്ങളിൽ കണ്ടെത്തിയതായി വിദ​ഗ്ധർ പറഞ്ഞു.

'ഇപ്പോൾ ഇന്ത്യയിലും, പ്രത്യേകിച്ച് മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സിക്ക വൈറസ് അണുബാധ വളരെ സാധാരണമായി നിരീക്ഷിക്കപ്പെടുന്നു. അതിനാൽ, സിക്ക വൈറസ് ഇതിനകം തന്നെ ഇന്ത്യയിൽ സ്ഥാപിതമായിക്കഴിഞ്ഞു...' -  ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇന്റേണൽ മെഡിസിൻ ഡോ. സതീഷ് കൗൾ പറഞ്ഞു. 

Read more  സിക്ക വൈറസ്; പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ

ക്രമരഹിതമായ മഴ പെയ്യുന്നതിനും കൊതുകിന്റെ സാന്ദ്രത വർധിപ്പിക്കുന്നതിനും കാരണമാകുന്ന ആഗോളതാപനത്തിന്റെ നിരക്ക് വർദ്ധിക്കുന്നത് സിക്ക വൈറസ് കൂടുതൽ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലെ പകർച്ചവ്യാധി വിഭാഗത്തിലെ ക്ലിനിക്കൽ അസോസിയേറ്റ് പ്രൊഫസർ ഡോ. മെർലിൻ മോനി പറഞ്ഞു.

രോഗലക്ഷണങ്ങളില്ലാത്ത ആളുകളിൽ നിന്നും രോഗം പകരാം. കഴിഞ്ഞ രണ്ട് വർഷങ്ങളായി രോഗവ്യാപനം ഒരു പ്രാദേശിക നിരക്കിലേക്ക് വർദ്ധിപ്പിക്കുന്നതിന് ഇത് അനുകൂലമായെന്നും അവർ പറഞ്ഞു. സിക്കയും ഡെങ്കിയും അടുത്ത മഹാമാരിയ്ക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി.

ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവയ്‌ക്കൊപ്പം സികയ്ക്കായും നിരന്തരവും വർദ്ധിപ്പിച്ചതുമായ നിരീക്ഷണം നടത്താൻ വിദഗ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്. ഗർഭിണികൾക്ക് നൽകാവുന്ന ZIKV-യ്‌ക്കുള്ള സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിൻ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സിക്ക വൈറസ് (Zika virus)...

ഡെങ്കി, ചിക്കുൻ‌ ഗുനിയ വൈറസുകൾ‌ പകരുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക്ക വൈറസ്. സിക്ക വൈറസ് ആദ്യം തിരിച്ചറിഞ്ഞത് 1947 ൽ ഉഗാണ്ടയിലെ കുരങ്ങുകളിൽ, പക്ഷേ ഇത് ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകൾ, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ ആളുകളെ ബാധിച്ചു.

പനി, ചുവന്ന പാടുകൾ, തലവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗർഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗർഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗർഭകാലത്തുള്ള സങ്കീർണതയ്ക്കും ഗർഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിർന്നവരിലും സിക്ക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശങ്ങളിലെത്തിക്കും.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

1. കൊതുക് കടിയിൽ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാർഗം. 
2. ഗർഭിണികൾ, ഗർഭധാരത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകൾ, കൊച്ചുകുട്ടികൾ എന്നിവർ കൊതുക് കടിയേൽക്കാതെ ശ്രദ്ധിക്കുക. 
3. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗർഭിണികളും പകൽ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കിൽ കൊതുക് വലയ്ക്ക് കീഴിൽ ഉറങ്ങണം. 
4. വീടും പരിസരവും സ്ഥാപനങ്ങളും വെള്ളം കെട്ടിനിൽക്കാതെ നോക്കുക. മാത്രമല്ല ഇൻഡോർ പ്ലാന്റുകൾ, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കുക.

Read more സിക വൈറസ് കേസുകളില്‍ വര്‍ധന; എങ്ങനെയാണ് ഇവ അപകടകാരികളാകുന്നത്?

 

Follow Us:
Download App:
  • android
  • ios