Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം; തീർത്ഥാടന യാത്രകളിൽ മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം

കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരെ യാത്ര അനുവദിക്കാതിരിക്കുക, തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള വഴിയിൽ ചികിത്സ സൗകര്യങ്ങൾ സജ്‌മാക്കുക തുടങ്ങിയ മുൻ കരുതൽ സ്വീകരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയയത്തിന്‍റെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. 

spread of covid mealth ministry urges pilgrims to take precautionary measures
Author
Delhi, First Published Jun 28, 2022, 4:11 PM IST

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തീർത്ഥാടന യാത്രകളിൽ വേണ്ട മുൻകരുതൽ എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരെ യാത്ര അനുവദിക്കാതിരിക്കുക, തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള വഴിയിൽ ചികിത്സ സൗകര്യങ്ങൾ സജ്ജമാക്കുക തുടങ്ങിയ മുൻ കരുതൽ സ്വീകരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയയത്തിന്‍റെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. 

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ, 11,793 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 27 കൊവിഡ് മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. 2.49 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 17,073 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. പോസിറ്റിവിറ്റി നിരക്ക് 5.62 ശതമാനമായിരുന്നു.  

Also Read: കുതിച്ചുയര്‍ന്ന് കൊവിഡ്; 4459 പുതിയ കേസുകൾ, 24 മണിക്കൂറിനിടെ 15 മരണം

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് സർക്കാർ വീണ്ടും മാസ്‍ക് നിർബന്ധമാക്കിയിട്ടുള്ളത്. കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളിൽ സംസ്ഥാനത്ത് മാസ്‍ക് നിർബന്ധമാക്കിയിരുന്നു. മാസ്‍ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു. 

Also Read: സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി, പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‍ക് ധരിച്ചില്ലെങ്കിൽ കേസ്

Follow Us:
Download App:
  • android
  • ios