കശ്മീരിലെ ജനങ്ങളെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും സൈനികരേയും കാണാനും അവരോട് സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നും രാഹുല്‍

ജമ്മു: ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാനുള്ള ഗവര്‍ണര്‍ സത്യപാല്‍മാലിക്കിന്‍റെ ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീരിലെ ജനങ്ങളെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും സൈനികരേയും കാണാനും അവരോട് സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്ന് രാഹുല്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. വിമാനം നല്‍കാമെന്ന ഗവര്‍ണറുടെ പ്രസ്താവനയ്ക്ക് വേണ്ടെന്ന് രാഹുല്‍ ട്വീറ്റിലൂടെ മറുപടി നല്‍കി.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിക്ക് ശേഷം ജമ്മുകശ്മീരില്‍ സംഘര്‍ഷം നടക്കുന്നുവെന്ന രാഹുലിന്‍റെ പ്രസ്താവനയ്ക്കെതിരെ നേരത്തെ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. രാഹുലിനെപോലെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നെന്നും വിമാനം അയച്ചുതരാമെന്നും ഇവിടെയെത്തി സ്ഥിതിഗതികള്‍ മനസിലാക്കിയ ശേഷം രാഹുല്‍ പ്രതികരിക്കണമെന്നുമായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ ക്ഷണം രാഹുല്‍ സ്വീകരിച്ചത്. സന്ദര്‍ശനത്തിന്‍റെ തിയതിയോ മറ്റ് വിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല. 

Scroll to load tweet…