Asianet News MalayalamAsianet News Malayalam

'പത്മ പുരസ്കാരം ഇപ്പോൾ ജനങ്ങളുടെ അവാർഡായി മാറി, ജസ്റ്റിസ് ഫാത്തിമ ബീവിക്ക് പത്മഭൂഷൺ നൽകി': നരേന്ദ്രമോദി

ഇപ്പോൾ ജനങ്ങളുടെ പദ്മ അവാർഡായി മാറി. 2014 നേക്കാൾ 28 ഇരട്ടി നാമനിർദേശങ്ങളാണ് ഇത്തവണ ലഭിച്ചതെന്നും മൻ കീ ബാതിൽ മോദി പറഞ്ഞു. 
 

'Padma award has now become people's award, Justice Fatima Beevi awarded Padma Bhushan': Narendra Modi fvv
Author
First Published Jan 28, 2024, 4:23 PM IST

ദില്ലി: പദ്മ അവാർഡിന്റെ വിശ്വാസ്യത നാൾക്കുനാൾ വർധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്മ അവാർഡ് വിതരണം ചെയ്യുന്നതിന്റെ രീതി തന്നെ പത്ത് വർഷം കൊണ്ട് ഏറെ മാറിയെന്ന് മോദി പറഞ്ഞു. ഇപ്പോൾ ജനങ്ങളുടെ പദ്മ അവാർഡായി മാറി. 2014 നേക്കാൾ 28 ഇരട്ടി നാമനിർദേശങ്ങളാണ് ഇത്തവണ ലഭിച്ചതെന്നും മൻ കീ ബാതിൽ മോദി പറഞ്ഞു. 

കരുത്തുറ്റ നീതിന്യായ വ്യവസ്ഥ വികസിത ഭാരതത്തിന്റെ ഭാഗമാണ്. പഴയകാലത്തെ നിയമങ്ങൾ പരിഷ്കരിക്കാൻ സർക്കാർ പ്രവർത്തിക്കുന്നു. പൊതുജനത്തിന് വിശ്വാസമുളള ഒരു നീതിന്യായ വ്യവസ്ഥ രൂപീകരിക്കുന്നതിനും സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നു. ജൻ വിശ്വാസ് ബിൽ ഈ ദിശയിലുള്ള ഒരു ചുവടുവയ്പാണ്. ആദ്യത്തെ മുസ്ലീം വനിതാ ജഡ്ജിയായ ജസ്റ്റിസ് ഫാത്തിമ ബീവിക്ക് പത്മഭൂഷൺ നൽകി ആദരിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

ഇതുവരെ വിറ്റ ടിക്കറ്റുകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും! 'ഹനു മാന്‍' ബിസിനസ് കണക്കുകളുമായി നിര്‍മ്മാതാക്കള്‍

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios