Asianet News MalayalamAsianet News Malayalam

'ഇതൊക്കെ ട്രംപാണ് ചെയ്യുന്നതെന്നാണോ കരുതുന്നത്'? മാധ്യമങ്ങളുടെ ചോദ്യത്തോട് കാര്‍ത്തി ചിദംബരത്തിന്‍റെ പ്രതികരണം

സിബിഐ സംഘവും എൻഫോഴ്‍സ്മെന്‍റ് സംഘവും ചിദംബരത്തിന്‍റെ വീടിന്‍റെ മതിൽ ചാടിക്കടന്ന് അകത്ത് കടന്നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്.

'who is doing all this?'You think Donald Trump? karti chidambaram on chidambaram's arrest
Author
Delhi, First Published Aug 21, 2019, 10:55 PM IST

ദില്ലി:ഐഎൻഎക്സ് മീഡിയകേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പിചിദംബരത്തെ അറസ്റ്റുചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി മകന്‍ കാര്‍ത്തി ചിദംബരം. ആരാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് കരുതുന്നതെന്ന് കാര്‍ത്തി മാധ്യമങ്ങളോട് ചോദിച്ചു. 'അമേരിക്കന്‍ പ്രസിഡന്‍റായ ഡൊണാള്‍ഡ് ട്രംപാണ് ഇത് ചെയ്യുന്നതെന്ന്  കരുതുന്നുണ്ടോ? ഒരിക്കലുമല്ല. എല്ലാം ചെയ്യുന്നത് ബിജെപിയാണ്'- കാര്‍ത്തി ചെന്നൈയില്‍ പ്രതികരിച്ചു.

കടുത്ത പ്രതിഷേധങ്ങൾക്കിടെ സിബിഐ സംഘവും എൻഫോഴ്‍സ്മെന്‍റ് സംഘവും ചിദംബരത്തിന്‍റെ വീടിന്‍റെ മതിൽ ചാടിക്കടന്ന് അകത്ത് കടന്നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. ഐഎൻഎക്സ് മീഡിയ കമ്പനിക്ക് 2007-ൽ വിദേശഫണ്ട് ഇനത്തിൽ ലഭിച്ചത് 305 കോടി രൂപയാണ്. 

അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യയുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കേസ്.  എന്നാൽ ഈ ആരോപണങ്ങളെല്ലാം പി ചിദംബരം നിഷേധിച്ചിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തന്നെ രാഷ്ട്രീയകാരണങ്ങളാൽ ലക്ഷ്യമിടുകയാണെന്നും ചിദംബരം ആരോപിച്ചിരുന്നു

 

Follow Us:
Download App:
  • android
  • ios