വീട്ടിനുള്ളിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുനില കെട്ടിടം നിലംപതിക്കുകയായിരുന്നു.  അപകട സ്ഥലത്ത് കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. 

ലഖ്​നൗ:  ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 10 പേര്‍ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ മൗ ജില്ലയിലാണ് സംഭവം. വീട്ടിനുള്ളിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുനില കെട്ടിടം നിലംപതിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകട സ്ഥലത്ത് കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്​. പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും എല്ലാവിധ സഹായവും നല്‍കിയെന്ന് ഉറപ്പുവരുത്തണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.