Asianet News MalayalamAsianet News Malayalam

സ്വകാര്യ ആശുപത്രിയിൽ തിമിര ശസ്‌ത്രക്രിയ നടത്തിയ പത്ത് പേർക്ക് കാഴ്‌ച നഷ്‌ടപ്പെട്ടു

കാഴ്ച നഷ്‌ടപ്പെട്ട രോഗികൾക്ക് സംസ്ഥാന സർക്കാർ 20000 രൂപ ധനസഹായം പ്രഖ്യാപിച്ചു

10 people lose vision in eyes operated for cataract in Indore
Author
Indore, First Published Aug 17, 2019, 5:59 PM IST

ഇൻഡോർ: സ്വകാര്യ ആശുപത്രിയിൽ തിമിര ശസ്ത്രക്രിയ നടത്തിയ പത്ത് പേർക്ക് കാഴ്ച നഷ്‌ടപ്പെട്ടതായി റിപ്പോർട്ട്. ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കിയ സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചു. 

ആഗസ്റ്റ് എട്ടിനാണ് മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലെ ഇൻഡോർ ഐ ഹോസ്‌പിറ്റൽ എന്ന സ്വകാര്യ ആശുപത്രിയിൽ 13 പേർക്ക് തിമിര ശസ്ത്രക്രിയ നടത്തിയത്.  ശസ്‌ത്രക്രിയ നടത്തിയ പത്ത് പേരാണ് കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ടത്. ഇവരിൽ ഒൻപത് പേരും ധർ എന്ന സ്ഥലത്ത് നിന്നുള്ളവരാണ്. ആഗസ്റ്റ് 13 നാണ് ഇവർക്ക് കാഴ്ച നഷ്ടപ്പെട്ടെന്ന് മനസിലായത്.

ശസ്‌ത്രക്രിയ കഴിഞ്ഞവർക്ക് അണുബാധയുണ്ടായ കാര്യം അപ്പോൾ തന്നെ സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നുവെന്ന് ആശുപത്രിയിലെ സീനിയർ സർജനായ ഡോ സുധീർ മഹാശബ്‌ധെ പറഞ്ഞു. പ്രതിവർഷം 3500 തിമിര ശസ്ത്രക്രിയ നടക്കുന്ന ആശുപത്രിയാണ് തങ്ങളുടേതെന്നും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

കാഴ്ച നഷ്‌ടപ്പെട്ട രോഗികൾക്ക് 20000 രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. 

Follow Us:
Download App:
  • android
  • ios