അസുഖങ്ങള്‍ക്കിടയിലും വയ്യായ്മകള്‍ക്കിടയിലും എല്ലാവരോടും വോട്ട് ചെയ്യണമെന്ന് മാത്രമേ രാം പ്രസാദിന് പറയാനുള്ളു. 

ലഖ്നൗ: നൂറ്റിയേഴ് വയസുള്ള രാം പ്രസാദ് ശര്‍മ്മ തന്‍റെ സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള കാത്തിരിപ്പിലാണ്. അസുഖങ്ങള്‍ക്കിടയിലും വയ്യായ്കകള്‍ക്കിടയിലും എല്ലാവരോടും വോട്ട് ചെയ്യണമെന്ന് മാത്രമേ രാം പ്രസാദിന് പറയാനുള്ളു. ഉത്തര്‍പ്രദേശിലെ സെമ്രാ ഗ്രാമത്തിലെ ഏറ്റവും പ്രായകൂടിയ പൗരനാണ് രാം പ്രസാദ്. 

1951-52 ല്‍ ആദ്യമായി സമ്മതിദാനം വിനിയോഗിച്ച രാം പ്രസാദ് തന്‍റെ സമ്മതിദാനം വിനിയോഗിക്കുന്ന 17 മത്തെ തെരഞ്ഞെടുപ്പാണ് വരുന്നത്. തനിക്ക് വയ്യ പക്ഷേ എന്തായാലും വോട്ട് ചെയ്യാന്‍ പോകും. എല്ലാവരും വോട്ട് ചെയ്യാന്‍ പോകണം. രാജ്യത്തോട് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമാണിതെന്നും രാം പ്രസാദ് പറയുന്നു.