20 മണിക്കൂറുകൾക്കൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ ‌ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ദില്ലി: 11 മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ആശ്വാസവാര്‍ത്ത. 20 മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ദില്ലിയിലാണ് സംഭവം. സംഭവത്തിൽ ‌ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നവീൻ മിശ്ര എന്നയാളാണ് പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേ സമയം മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തിയ സംഭവത്തിലെ ട്വിസ്റ്റിങ്ങനെ. അറസ്റ്റിലായ പ്രതിയുടെ ഭാര്യ തന്നെയാണ് കുട്ടിയെ തിരികെ പൊലീസിൽ ഏൽപിച്ചത്. കുട്ടികൾ ഇല്ലാത്തതിനാലാണ് കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. കുഞ്ഞിനെ കാണാതായത് മുതൽ ഊർജ്ജിതമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. തുടർന്ന് പ്രതിയുടെ ഭാര്യ കുട്ടിയെ പൊലീസിൽ ഏൽപിക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്