Asianet News MalayalamAsianet News Malayalam

ലക്ഷണം പ്രകടമായിട്ടും ബന്ധുവീടുകള്‍ സന്ദര്‍ശിച്ച് യുവാവ്; മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് 12 പേര്‍ക്ക് കൊവിഡ്

ദുബായില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ തന്നെ രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്ന ഇയാള്‍ അത് പരിഗണിക്കാതെ ബന്ധുവീടുകളില്‍ ,സന്ദര്‍ശനം നടത്തി. ശ്രാദ്ധ ചടങ്ങുകളുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണ് സംഘടിപ്പിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധിപ്പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.

12 infected in MP after funeral feast, hunt on for other guests
Author
Morena, First Published Apr 5, 2020, 12:14 PM IST

മൊറേന: മധ്യപ്രദേശിൽ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട സമൂഹ സദ്യയിൽ പങ്കെടുത്ത 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഭോപ്പാലില്‍ നിന്ന് 465 കിലോമീറ്റര്‍ വടക്കാണ് മൊറേനയെന്ന ഗ്രാമം. അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ദുബായിൽ നിന്ന് എത്തിയ യുവാവിനും ഭാര്യക്കും ആണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയാണ് ഇവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്.

മാര്‍ച്ച് 17നാണ് ഇയാള്‍ ദുബായില്‍ നിന്ന് മൊറേനയില്‍ എത്തിയത്. ശ്രാദ്ധ ചടങ്ങുകളുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണ് സംഘടിപ്പിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധിപ്പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ദുബായില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ തന്നെ രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്ന ഇയാള്‍ അത് പരിഗണിക്കാതെ ബന്ധുവീടുകളില്‍ ,സന്ദര്‍ശനം നടത്തിയതായും ആരോഗ്യ വകുപ്പ് വിശദമാക്കി.

ഇയാളുടെ സഹോദരന്‍, സഹോദരന്‍റെ ഭാര്യ, ഇവരുടെ മകന്‍, മരുമകള്‍ അവരുടെ മൂന്നും വയസും ആറുമാസം പ്രായമുള്ള കുട്ടികളും അടക്കമുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.  ചടങ്ങില്‍ പങ്കെടുത്ത 12 പേർക്ക് രോഗ ലക്ഷണങ്ങൾ കാണിക്കുന്നതായി മോറേന ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ചടങ്ങിൽ പങ്കെടുത്ത 800 പേർ നിരീക്ഷണത്തിൽ. മൊറേനയിൽ മാർച്ച് 20 നാണ് ചടങ്ങ് നടന്നത്. 33 പേരെ ഇതിനോടകം ക്വാറന്‍റൈന്‍ ചെയ്തിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios