നോയിഡ: പിറന്നാൾ ദിവസം നോയിഡയിലെ സെക്ടർ 18 ൽ 12 കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നവംബർ 24 ബുധനാഴ്ചയായിരുന്നു സംഭവം നടന്നതെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ  (എഡിസിപി) റൺവിജയ് സിം​ഗ് പറഞ്ഞു. രക്ഷിതാക്കൾ ദേഷ്യപ്പെട്ടതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. 

പിറന്നാൾ ദിനത്തിൽ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയതായി നവംബർ 24ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. കുട്ടിയോട് രക്ഷിതാക്കൾ  ദേഷ്യപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. സിം​ഗ് പറഞ്ഞു.