Asianet News MalayalamAsianet News Malayalam

ലക്ഷദ്വീപിൽ അറസ്റ്റിലായ 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ 7 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ദുരന്ത നിവാരണ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. രാജ്യദ്യോഹ കുറ്റം ചുമത്താൻ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൾ നിരാഹാരമിരുന്നതിനെ തുടർന്നാണ് ഒഴിവാക്കിയത്

12 youth congress workers sent to judicial custody in Lakshadweep
Author
Lakshadweep, First Published May 28, 2021, 9:03 PM IST

കവരത്തി: ലക്ഷദ്വീപിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാന്റ് ചെയ്തു. 12 പേരെയാണ് ഏഴ് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലെടുത്തത്. കിൽത്താൻ ദ്വീപിൽ കളക്ടർ അസ്കർ അലിയുടെ കോലം കത്തിച്ചതിനും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനുമാണ് ഇവർക്കെതിരെ കേസ് എടുത്തത്. ക്രിമിനൽ ഗൂഢാലോചന, മാനഹാനി,  നിയമ വിരുദ്ധമായി ഒത്തുകൂടൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദുരന്ത നിവാരണ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. രാജ്യദ്യോഹ കുറ്റം ചുമത്താൻ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൾ നിരാഹാരമിരുന്നതിനെ തുടർന്നാണ് ഒഴിവാക്കിയത്. കിൽത്താൻ ദ്വീപ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി റഹ്മത്തുല്ലയടക്കം 12 പ്രവർത്തകരാണ് റിമാന്റിലായത്. 

Follow Us:
Download App:
  • android
  • ios