അറസ്റ്റിലായവർക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ നിന്നും എകെ 47 തോക്കുകകളടക്കം 13 കോടിരൂപയുടെ ആയുധങ്ങളും മയക്കുമരുന്നും പൊലീസ് പിടികൂടി. അറസ്റ്റിലായ രണ്ടുപേരിൽ നിന്നും 80 ലക്ഷം രൂപയും കണ്ടെടുത്തു. ഹെറോയിനും ബ്രൗൺഷുഗറുമടക്കം രാജ്യത്തിന് പുറത്തുനിന്നെത്തിച്ച മയക്കുമരുന്നുകളാണ് കണ്ടെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മഹാരാഷ്ട്ര- ഗുജറാത്ത് അതിർത്തിയിൽ നടത്തിയ തെരച്ചിലിലാണ് ഇവർ പിടിയിലാത്. ഇനിയും ആളുകൾ ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തെതുടർന്ന് പൊലീസ് തെരച്ചിൽ തുടരുകയാണ്. അറസ്റ്റിലായവർക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.