വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച വാന്‍ ആദ്യം ചരക്കുമായി വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നീട് എതിരെ വന്ന കാറുമായും കൂട്ടിയിടിച്ചു. 

കൊല്‍ക്കത്ത: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച വാന്‍ ട്രക്കുള്‍പ്പെടെയുള്ള വാഹനങ്ങളുമായി കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. ബംഗാളിലെ ജല്‍പായ്ഗുരിയിലെ ധുപ്ഗുരിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഡ്രൈവറുടെ കാഴ്ച തടസ്സപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Scroll to load tweet…

ആറ് സ്ത്രീകളും നാല് കുട്ടികളുമുള്‍പ്പെടെ അപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ ജല്‍ധഗ പാലത്തിന് സമീപമാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച വാന്‍ ആദ്യം ചരക്കുമായി വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നീട് എതിരെ വന്ന കാറുമായും കൂട്ടിയിടിച്ചു.