Asianet News MalayalamAsianet News Malayalam

അരുണാചലിൽ തകർന്ന വ്യോമസേനാവിമാനത്തിലുണ്ടായിരുന്ന 13 പേർ മരിച്ചെന്ന് റിപ്പോർട്ട്

3 മലയാളികൾ ഉള്‍പ്പെടെ 13 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. സ്ക്വാഡ്രണ്‍ ലീഡര്‍ പാലക്കാട് സ്വദേശി വിനോദ്, സാര്‍ജന്‍റ് കൊല്ലം സ്വദേശിയായ അനൂപ് കുമാര്, മറ്റൊരുദ്യോഗസ്ഥനായ എന്‍ കെ ഷെരില്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍.

13 people on board of Indian Air Force AN-32 declared dead
Author
Itanagar, First Published Jun 13, 2019, 1:15 PM IST

ഇറ്റാനഗര്‍: അരുണാചലില്‍ കാണാതായ വ്യോമസേനയുടെ എഎൻ 32 വിമാനത്തിലുണ്ടായിരുന്ന 13 പേർ മരിച്ചതായി വാർത്താ ഏജൻസി. മരിച്ചവരുടെ ബന്ധുക്കളെ വ്യോമസേന വിവരം അറിയിച്ചെന്നാണ് റിപ്പോർട്ട്.  അസമിലെ ജോര്‍ഹാട്ടില്‍  നിന്നുമായിരുന്നു ജൂണ്‍ 3നായിരുന്നു വിമാനം യാത്ര പുറപ്പെട്ടത്. 

3 മലയാളികൾ ഉള്‍പ്പെടെ 13 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. സ്ക്വാഡ്രണ്‍ ലീഡര്‍ പാലക്കാട് സ്വദേശി വിനോദ്, സാര്‍ജന്‍റ് കൊല്ലം സ്വദേശിയായ അനൂപ് കുമാര്, മറ്റൊരുദ്യോഗസ്ഥനായ എന്‍ കെ ഷെരില്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍.

വിമാനം കാണാതായതിന് ശേഷം എട്ടുദിവസത്തെ  തെരച്ചിലിനൊടുവിലാണ് അരുണാചലിലെ  വടക്കന്‍ ലിപോയ്ക്കു സമീപം വിമാനാവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വ്യോമപാതയില്‍ നിന്ന് 16 മുതല് 20 കിലോമീറ്റര്‍ മാറിയാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കനത്ത മഴ തെരച്ചില്‍ ദുഷ്കരമാക്കിയിരുന്നു. കര, നാവിക സേനയുടെയും ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന്‍റെയും സഹായം തേടിയിരുന്നു. 

Follow Us:
Download App:
  • android
  • ios