ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂവായിരം കവിഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് പ്രകാരം 13387 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 437 ആയി ഉയര്‍ന്നു.

മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. 24 മണിക്കൂറിനിടെ, 1007 പേർക്കാണ് രോ​ഗം ബാധിച്ചത്. നിലവില്‍ 1120 പേരാണ് ചികിത്സയില്‍ ഉള്ളത്. 1748 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് ഇതുവരെ 3,02,956 പേരുടെ സാമ്പിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 27256 സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ പരിശോധിച്ച സാമ്പിളുകളിൽ 1206 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.