പരീക്ഷ എഴുതുന്നതിനിടെ ഹാളിൽവച്ച് ​ഗോപി നിലത്തേക്ക് വീഴുകയായിരുന്നു. ടീച്ചറും കുട്ടികളും എത്ര വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് ​ഗോപിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ​ഗോപി മരിച്ചിരുന്നു

ഹൈദരാബാദ്: പന്ത്രണ്ടാം ക്ലാസ് വാർഷിക പരീക്ഷ എഴുത്തുന്നതിനിടെ വിദ്യാർഥി പരീക്ഷ ഹാളിൽ കുഴഞ്ഞ് വീണ് മരിച്ചു. സെക്കന്തരാബാദിലെ യെല്ലറെഡി​ഗുഡ ഗവൺമെന്റ് ജൂനിയർ കോളേജിൽ പഠിക്കുന്ന ഗോപി രാജു (16) എന്ന വിദ്യാർഥിയാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം.

സെക്കന്തരബാദിലെ ശ്രീ ചൈതന്യ കോളേജ് ആയിരുന്നു ​ഗോപിയുടെ പരീക്ഷ സെന്റർ. പരീക്ഷ എഴുതുന്നതിനിടെ ഹാളിൽവച്ച് ​ഗോപി നിലത്തേക്ക് വീഴുകയായിരുന്നു. ടീച്ചറും കുട്ടികളും എത്ര വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് ​ഗോപിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ​ഗോപി മരിച്ചിരുന്നു. ഹൃദയാഘാതം മൂലമായിരിക്കാം വിദ്യാർഥി മരിച്ചതെന്നാണ് ഡോകടർമാരുടെ പ്രാഥമിക നി​ഗമനം.