Asianet News MalayalamAsianet News Malayalam

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത് 17,299 കർഷകർ

അതേസമയം ദില്ലി അതിർത്തികളിലെ സമരത്തിനിടെ മരിച്ച കർഷകരെ കുറിച്ചുള്ള വിവരങ്ങൾ ഇല്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ലോക്സഭയിൽ അറിയിച്ചു. 

17299 Farmers commit suicide in india in past three years
Author
Delhi, First Published Nov 30, 2021, 5:58 PM IST

ദില്ലി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്തെ 17,299 കർഷകർ (Farmers suicide) ആത്മഹത്യ ചെയ്തതായി കേന്ദ്രസർക്കാർ.  2018 - 2020 വരെയുള്ള കണക്കാണ് കേന്ദ്ര കൃഷിമന്ത്രാലയം (ministry of agriculture) ഇന്ന് പാർലമെന്റിൽ (indian parliment) അറിയിച്ചത്.  കഴിഞ്ഞ വർഷം മാത്രം 5579 കർഷകരാണ് ആത്മഹത്യ ചെയ്തത്.  കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 104 കർഷകരാണെന്നും കേന്ദ്രസർക്കാരിൻ്റെ കണക്കുകളിൽ വ്യക്തമാവുന്നു. 

കേരളത്തിൽ 2018, 2019 വർഷങ്ങളെ അപേക്ഷിച്ച് കർഷക ആത്മഹത്യ ഇരട്ടിയാവുന്ന സ്ഥിതിയുണ്ടായി. 2018ൽ - 25, 2019 ൽ  - 22, 2020 ൽ 57 പേരും കേരളത്തിൽ ആത്മഹത്യ ചെയ്തു എന്നാണ് കണക്ക്. രാജ്യത്തേറ്റവും കൂടുതൽ കർഷക ആത്മഹത്യ നടന്നത് മഹാരാഷ്ട്രയിലാണ്. കേരളത്തിൽ 2018, 2019 വർഷങ്ങളെ അപേക്ഷിച്ച് 2020 ൽ  കർഷക ആത്മഹത്യ ഇരട്ടിയാവുന്ന സ്ഥിതിയുണ്ടായെന്നും കൃഷിമന്ത്രാലയത്തിൻ്റെ കണക്കുകളിൽ പറയുന്നു. 

അതേസമയം ദില്ലി അതിർത്തികളിലെ സമരത്തിനിടെ മരിച്ച കർഷകരെ കുറിച്ചുള്ള വിവരങ്ങൾ ഇല്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ലോക്സഭയിൽ അറിയിച്ചു. ലോക്സഭയിൽ കേരളത്തിലെ എം.പിമാരുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കൃഷിമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സമരത്തിനിടെ മരിച്ച കർഷകരുടെ വിവരങ്ങൾ, മരിച്ച കർഷകരുടെ കുടുംബത്തിന് സഹായധനം നൽകാൻ നിർദ്ദേശമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കാണ് അറിയില്ലെന്ന കേന്ദ്രത്തിൻറെ മറുപടി.

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്നലെ പാർലമെൻ്റെ പാസാക്കിയിരുന്നു. പ്രതിപക്ഷ ബഹളത്തിനിടെ ചർച്ച ഒഴിവാക്കിയാണ് ഇരുസഭകളും മൂന്നു നിയമങ്ങളും പിൻവലിച്ചത്. ചർച്ച ഒഴിവാക്കിയത് ജനാധിപത്യവിരുദ്ധമെന്ന് ആരോപിച്ച പ്രതിപക്ഷം താങ്ങുവിലയ്ക്ക് നിയമസംരക്ഷണം ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരാൻ തീരുമാനിച്ചിട്ടുണ്ട്.  

Follow Us:
Download App:
  • android
  • ios